കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതവേഗതയില്‍ കാറോട്ടം; നിസാമിന്റെ അനുജന്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന്റെ അനുജന്‍ മുഹമ്മദ് നിസാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയില്‍ കാറോടിച്ച് മറ്റൊരു കാറില്‍ ഇടിച്ചതിനാണ് അറസ്റ്റ്. ബുധനാഴ്ച വൈകിട്ട് ഇടപ്പള്ളിയില്‍ വെച്ചായിരുന്നു സംഭവം.

അമിതവേഗതയിലെത്തിയ മുഹമ്മദ് നിസാര്‍ ഓടിച്ച റോള്‍സ് റോയ്‌സ് കാര്‍ ഒരു മാരുതി റിറ്റ്‌സില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ അപകടത്തില്‍പ്പെട്ട കാറുടമയുമായി ഒത്തുതീര്‍പ്പിലെത്തിയ നിസാര്‍ സ്ഥലംവിടാനൊരുങ്ങിയെങ്കിലും നിസാറിനെ അറസ്റ്റ് ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഡിസിപി ഹരിശങ്കര്‍ നിര്‍ദേശിക്കുകയായിരുന്നു.

arrest

നിസാമിനെയും നേരത്തെ പലവട്ടം അമിതവേഗതയുടെ പേരില്‍ പോലീസ് താക്കീത് ചെയ്തിരുന്നു. ഒട്ടേറെ ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള നിഷാം അമിതവേഗതിയില്‍ നഗരത്തിലൂടെ കാറോടിക്കുന്നത് പുതുമയുള്ള കാഴ്ചയല്ല. നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ആഡംബരവാഹനം ഓടിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.

പിന്നീടാണ് തൃശൂര്‍ ശോഭാ സിറ്റിയില്‍വെച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറുകൊണ്ടിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത്. കേസില്‍ സുപ്രീംകോടതിയില്‍ നിന്നുപോലും നിഷാമിന് ജാമ്യം ലഭിച്ചിട്ടില്ല. നിഷാമിന്റെ പ്രവര്‍ത്തി അതിക്രൂരമാണെന്നായിരുന്നു സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.

English summary
over speed; muhammed nisham's brother arrested by palarivattom police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X