Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ ഓക്സിജൻ ക്ഷാമം; കേന്ദ്രസർക്കാർ സമ്പൂർണ പരാജയമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം; ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിന പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓക്‌സിജന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

 Oommen Chandy

ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ മാത്രം അനേകർ നമ്മുടെ രാജ്യത്ത് മരിച്ച് വീഴുന്നു. ദിവസങ്ങളായി തുടരുന്ന ഈ സ്ഥിതി തടയാന്‍ ഇനിയും കൃത്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലായെന്നത് അതീവ ഗുരുതരമാണ്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി നേരിടുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജനുവേണ്ടിയുള്ള രോഗികളുടെയും അവരുടെ നിസ്സഹായരായ കുടുംബങ്ങളുടെയും ദുരനുഭവങ്ങള്‍ കരളലിയിപ്പിക്കുന്നു. ഈ ഗുരുതര അലംഭാവം കണ്ടുനില്‍ക്കാനാകാതെ ഒടുവില്‍ സുപ്രീംകോടതിയും ഹൈകോടതികളും ഇടപെട്ടിരുന്നു.

ഇന്ന് നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് കാരണം രാജ്യത്ത് കടുത്ത ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ്.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമുക്ക് ആവശ്യമായ ഓക്സിജന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണം. ഓക്സിജന്‍ കിട്ടാതെ ഒരു ഭാരതീയന്‍ പോലും മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പു നല്‍കേണ്ട സമയം കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+