കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയൽകിളി സമരം സമരം കാറ്റു പോയ ബലൂണാണെന്ന് പി ജയരാജൻ

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ 60 ൽ 56 ഭൂവുടമകളും സ്ഥലം വിട്ടു നൽകാൻ തയ്യാറായെന്നും സമരം കാറ്റു പോയ ബലൂണാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ.കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജയരാജന്റെ പ്രതികരണം.
തൃച്ഛംബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ വയലില്‍ ഇരട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമായി ഈ സാഹചര്യത്തില്‍ കീഴാറ്റൂര്‍ വയലിലെ ഗൂഢാലോചനയ്ക്ക് കൂടി കേസെടുക്കണമെന്ന് പി.ജയരാജന്‍ ആവശ്യപ്പെട്ടു.]

ചെങ്ങന്നൂരിൽ ചിത്രം തെളിഞ്ഞു! യുഡിഎഫ് സ്ഥാനാർത്ഥിയായി ഡി വിജയകുമാർ; ഇനി പോരാട്ടച്ചൂട്...ചെങ്ങന്നൂരിൽ ചിത്രം തെളിഞ്ഞു! യുഡിഎഫ് സ്ഥാനാർത്ഥിയായി ഡി വിജയകുമാർ; ഇനി പോരാട്ടച്ചൂട്...

തൃച്ഛംബരം ക്ഷേത്രോല്‍സവത്തിനിടയില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ സംഘം കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.ഇതേസംഘം താവം ബാറില്‍ അക്രമം നടത്തുകയും തുടര്‍ന്ന് കീഴാറ്റൂര്‍ വയലില്‍ എത്തുകയുമായിരുന്നു. അവിടെയുള്ള ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന രതീഷിനെയും മറ്റൊരാളെയും വകവരുത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അക്രമിസംഘം എത്തിയപ്പോള്‍ അവരെ കാണാനാവാതെ നിരാശരായി മടങ്ങുകയായിരുന്നു എന്നാണ് മൊഴി. ലക്ഷ്യമിട്ട ലതീഷ് കീഴാറ്റൂര്‍വയല്‍ സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണ്. ഈ സമരത്തിനെതിരെ സിപിഎം ജനങ്ങളെ അണിനിരത്തി വരികയാണ്.

 vlcsnap

ഇതിന്റെ ഫലമായി നാഷണല്‍ ഹൈവേ ബൈപ്പാസിനായി മൊത്തം 60 ഭൂഉടമകളില്‍ 56 പേരും സ്ഥലം വിട്ടുകൊടുക്കുന്നതിനായി സമ്മതപത്രം നല്‍കി. ഇതിനിടയിലാണ് യുവമോര്‍ച്ച സമരത്തിന് വീര്യം പകരാന്‍ എത്തിയത്. വികസന വിരുദ്ധരുടെ പക്ഷം ചേര്‍ന്ന് മുതലെടുപ്പിനാണ് ബിജെപി ശ്രമമെന്ന് ജയരാജന്‍ പറഞ്ഞു. ജനങ്ങളില്‍ നിന്ന് സമരക്കാര്‍ ഒറ്റപ്പെടുന്നു എന്ന് മനസ്സിലാക്കിയ ആര്‍എസ്എസ് നേതൃത്വം ക്രൂരമായ രീതിയില്‍ ഇരട്ടക്കൊലപാതകം നടത്താനാണ് ആസൂത്രണം ചെയ്തത്.

പദ്ധതി പാളിപ്പോയപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് സംഘപരിവാര്‍ ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി കൈകഴുകുകയാണ്. എന്നാല്‍ പിടിയിലായ രാകേഷ് ബജ്‌റംഗ്ദള്‍ പയ്യന്നൂര്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് ആണ്. ജയന്‍ ഉള്‍പ്പെടെ മറ്റെല്ലാ പ്രതികളും പരിശീലനം നേടിയ ആര്‍എസ്എസിന്റെ അധികാരികളാണെന്നും ജയരാജന്‍ പറഞ്ഞു. കീഴാറ്റൂര്‍ വയലില്‍ കൊലപാതകം നടത്തി തളിപ്പറമ്പ് ഉള്‍പ്പെടെ മറ്റുമേഖലകളില്‍ കലാപമായിരുന്നു ആര്‍എസ്എസ് പദ്ധതി.

അതിന്റെ ഭാഗമായി നടത്തിയ നാടകമായിരുന്നു താവത്ത് നടന്നത് എന്നാണ് അനുമാനിക്കേണ്ടത്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രീകരിച്ചുകൊണ്ട് കലാപഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയും കെസെടുക്കണമെന്നും ജയരാജന്‍ പറഞ്ഞു. ‌പരാജയപ്പെട്ട സമരത്തെ കലാപമാക്കി അവതരിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം SFI പ്രവർത്തകനു നേരെ നടന്ന അക്രമമെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.

അവർ കർഷകരല്ല; ഭൂരിഭാഗവും ആദിവാസികൾ, ലോങ് മാർച്ചിനെ അപമാനിച്ച് മുഖ്യമന്ത്രി, മാവോയിസ്റ്റുകളെന്ന് പൂനംഅവർ കർഷകരല്ല; ഭൂരിഭാഗവും ആദിവാസികൾ, ലോങ് മാർച്ചിനെ അപമാനിച്ച് മുഖ്യമന്ത്രി, മാവോയിസ്റ്റുകളെന്ന് പൂനം

ലഹരിയുടെ വലയില്‍ കുരുങ്ങി പെണ്‍കുട്ടികളും; കണ്ണുതുറപ്പിക്കുമോ ഈ ദുരന്ത ചിത്രംലഹരിയുടെ വലയില്‍ കുരുങ്ങി പെണ്‍കുട്ടികളും; കണ്ണുതുറപ്പിക്കുമോ ഈ ദുരന്ത ചിത്രം

English summary
p jayarajan on vayalkili strike in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X