• search

കലപ്പയേന്തിയ കൈകളിൽ ചെങ്കൊടി.. ബിജെപി സർക്കാരിനെ വിറപ്പിച്ച് മുന്നേറി കർഷക മാർച്ച്!

 • By Sajitha Gopie
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ചെങ്കൊടിയേന്തി കർഷകരുടെ റാലി മുംബൈയിലെത്തി | Oneindia Malayalam

   മുംബൈ: വിള നല്‍കേണ്ട പാടങ്ങള്‍ വിശപ്പ് നല്‍കുമ്പോള്‍, കലപ്പയേന്തിയ കൈകള്‍ തോക്കേന്തേണ്ടി വരുന്നു! രാജ്യത്തെ മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടേയും തീന്‍മേശ നിറയ്ക്കാന്‍ ഒരായുസ്സ് മുഴുവന്‍ പൊരിവെയിലത്ത് എല്ലുമുറിയെ പണിയെടുക്കുകയും ഒടുക്കം കടത്തിന്മേല്‍ കടംകയറി മുടിഞ്ഞ്, ഒരു തുണ്ട് കയറിലോ കീടനാശിനിയിലെ ഒടുങ്ങാനായിരുന്നു ഇതുവരെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിധി. 1995ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം 6300 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്താണ്, മരണമല്ല പോരാട്ടമാണ് പ്രതിവിധി എന്ന് തിരിച്ചറിഞ്ഞ് എല്ലുന്തിയ ആ മനുഷ്യക്കോലങ്ങള്‍ തെരുവിലേക്ക് ചെങ്കൊടിയേന്തി ഇറങ്ങിയിരിക്കുന്നത്.

   നാസിക്കില്‍ നിന്നും വലിയ മാധ്യമപിന്തുണയോ ജനപിന്തുണയോ കൂടാതെയാണ് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് തുടങ്ങിയത്. എന്നാല്‍ ആറ് ദിവസങ്ങള്‍ക്കിപ്പുറം കര്‍ഷകര്‍ മുംബൈയിലെത്തുമ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ അവിടേക്കാണ്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും ഈ ചുവപ്പണിഞ്ഞ മനുഷ്യരെ ഭയന്ന് തുടങ്ങിയിരിക്കുന്നു. പുലര്‍ച്ചയോടെ മുംബൈയിലെത്തിയ മാര്‍ച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും നിയമസഭാ മന്ദിരം വളയുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രക്ഷോഭങ്ങളില്‍ തീരുമാനമെടുക്കുക.

   ലക്ഷങ്ങൾ അണി ചേർന്ന് റാലി

   ലക്ഷങ്ങൾ അണി ചേർന്ന് റാലി

   ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎമ്മിന്റെ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകറാലി തുടങ്ങുമ്പോള്‍ പതിനായിരങ്ങള്‍ മാത്രമയിരുന്നു ചെങ്കൊടിയേന്താനുണ്ടായിരുന്നത്. എന്നാല്‍ മുംബൈയിലെത്തുമ്പോള്‍ പല കൈവഴികളില്‍ നിന്നും വീണ്ടും പതിനായിരങ്ങള്‍ ചേര്‍ന്ന് അത് ലക്ഷവും കടന്ന് പോയിരിക്കുന്നു. ആവേശകരമായ പിന്തുണയാണ് കര്‍ഷകരുടെ റാലിക്ക് രാജ്യമെമ്പാട് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു സാമ്രാജ്യവും കീഴടക്കാനല്ല കര്‍ഷകര്‍ മുഷ്ടി ചുരട്ടി കൊടി പിടിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്. മറിച്ച് വിശന്ന് വലഞ്ഞ് മരിച്ച് വീഴുന്നവര്‍ക്ക് അരവയറെങ്കിലും അന്നത്തിന് വേണ്ടിയാണ്. ആദ്യം മുഖം തിരിച്ച മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് ഒടുക്കം കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ട് മടക്കേണ്ടതായി വന്നിരിക്കുന്നു.

   നിയസഭാ മന്ദിരം വളയും

   നിയസഭാ മന്ദിരം വളയും

   കര്‍ഷക മാര്‍ച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മുംബൈയിലെത്തിയത്. രാത്രികളില്‍ വിശ്രമിക്കുകയും പകല്‍ മാര്‍ച്ച് നടത്തുകയുമായിരുന്നു കര്‍ഷകര്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസ്സമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി ഞായറാഴ്ച രാത്രി തന്നെ മുംബൈയിലേക്കുള്ള റാലി നടത്തുകയായിരുന്നു. മുംബൈയിലെ ആസാദ് മൈതാനിയിലാണ് കര്‍ഷകറാലി വന്ന് ചേര്‍ന്നിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവ അടക്കം കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ മന്ദിരം വളയാനാണ് കിസാന്‍ സഭയുടെ തീരുമാനം.

   മുട്ട് മടക്കി ബിജെപി സർക്കാർ

   മുട്ട് മടക്കി ബിജെപി സർക്കാർ

   കര്‍ഷക മാര്‍ച്ചിന് വലിയ ജനപിന്തുണ ലഭിക്കുകയും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയിലെത്തുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ സമര നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്നാണ് മന്ത്രി ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്. അഖില കേരള കിസാന്‍ സഭയുടെ അഞ്ച് നേതാക്കളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പതിനൊന്ന് മണിയോടെ കര്‍ഷക റാലി നിയസഭാ മന്ദിരത്തിലേക്ക് നീങ്ങു. മുഖ്യമന്ത്രിയുമായി സമരനേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ ഫലം ഉണ്ടായില്ലെങ്കില്‍ നിയമസഭാ മന്ദിരം വളഞ്ഞ് അനിശ്ചിതകാല സമരം നടത്തുന്നത് ഉള്‍പ്പെടെ ഉള്ള നീക്കങ്ങളിലേക്ക് കര്‍ഷകര്‍ കടക്കും.

   കർഷകർക്ക് വൻ ജനപിന്തുണ

   കർഷകർക്ക് വൻ ജനപിന്തുണ

   കര്‍ഷകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ ഒരു പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കിസാന്‍ സഭ. വര്‍ഷങ്ങളായി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്ന് കിസാന്‍ സഭ ആരോപിക്കുന്നു. കര്‍ഷകരും ആദിവാസികളും മാത്രമല്ല, മുംബൈയിലെ പ്രദേശവാസികളും കവികളും മറ്റ് സാഹിത്യകാരന്മാരുമെല്ലാം മാര്‍ച്ചിനൊപ്പം അണി ചേര്‍ന്നിട്ടുണ്ട്. ആസാദ് മൈതാനത്തില്‍ കര്‍ഷകര്‍ക്ക് വളണ്ടിയര്‍മാര്‍ വെള്ളവും ഭക്ഷണവും വിതരണം ചെയ്യാനുണ്ട്. പോലീസും അധികൃതരും ചേര്‍ന്ന് നാല് ടാങ്കറുകളില്‍ സമരക്കാര്‍ വെള്ളമെത്തിച്ച് നല്‍കുകയും അന്‍പത് മൊബൈല്‍ ടോയ്‌ലറ്റുകള്‍ നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

   ഒറ്റച്ചെരിപ്പിട്ട ചോര പൊടിയുന്ന കാലുകൾ.. കയ്യിൽ ചെങ്കൊടി.. ആവേശമായി മഹാരാഷ്ട്രയിലെ കർഷക മാർച്ച്!

   എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്

   English summary
   Akhil Bharatiya Kisan Sabha lead Long March of Farmers reaches Mumbai

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more