Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഒതുക്കേണ്ട.. പിജെയെ സംസ്ഥാന സെക്രട്ടറിയാക്കണം; സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പി ജയരാജനായി അണികള്‍ക്കിടയില്‍ മുറവിളി. ഏപ്രില്‍ 16 ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവര്‍ഫോട്ടോയ്ക്ക് താഴെ പി ജെയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണം എന്നാണ് നിരവധി പേര്‍ കമന്റ് ചെയ്യുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജന്‍ മാറിയതിന് ശേഷം പ്രധാന പദവികളൊന്നും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല.

10 കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു, ഇടതുപക്ഷവും തിരുത്തട്ടെ; പരാജയത്തില്‍ സ്വരാജ്
10 കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു, ഇടതുപക്ഷവും തിരുത്തട്ടെ; പരാജയത്തില്‍ സ്വരാജ്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. പിന്നാലെ ഖാദി ബോര്‍ഡിന്റെ തലപ്പത്തേക്ക് അദ്ദേഹത്തെ മാറ്റി. 2001 മുതല്‍ 2011 വരെ കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ ഡി എഫ് എം എല്‍ എയായിരുന്നു ജയരാജന്‍. എന്നാല്‍ പിന്നീട് അദ്ദേഹത്തെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പരിഗണിച്ചില്ല.

P Jayarajan Returns

ഇതില്‍ അണികള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടായിട്ടുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അണികള്‍ ഇക്കാര്യം പ്രകടിപ്പിച്ചിട്ടും ഉണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ഈ അമര്‍ഷം പാരമ്യത്തിലെത്തിയിരിക്കുകയാണ്. അതാണ് ഫലം വന്നതിന് പിന്നാലെ പി ജയരാജന് വേണ്ടി അണികള്‍ രംഗത്തെത്തിയിരിക്കുന്നത്.

Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!
Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!

' പാര്‍ട്ടി തിരിച്ചുവരട്ടെ.... കരുത്തുറ്റ പാര്‍ട്ടി സെക്രട്ടറി വരട്ടെ' എന്നാണ് ഒരാളുടെ കമന്റ്. 'സഖാവിനെ സംസ്ഥാന സെക്രട്ടറി ആക്കണം' എന്നാണ് മറ്റൊരു കമന്റ്. 'പാര്‍ട്ടി സെക്രട്ടറി ആയി വാ സഖാവേ... പാര്‍ട്ടി തിരിച്ച് വരണം.. എത്ര കാലമായി പറയുന്നു..' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'നിങ്ങളുടെ നേതൃത്വം പാര്‍ട്ടി അണികള്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യുവജനങ്ങള്‍. വ്യക്തികള്‍ക്ക് പ്രസക്തി ഇല്ലാ എന്ന് പാര്‍ട്ടി പറയുമ്പോഴും. നിങ്ങളില്‍ യുവത്വം പ്രതീൂക്ഷ അര്‍പ്പിക്കുന്നു,' എന്നാണ് മറ്റ് ചിലരുടെ കമന്റ്. മറ്റ് ചില കമന്റുകള്‍ നോക്കാം...

'സഖാവായിരുന്നു ശരി..??', 'രക്തസാക്ഷി പ്രസ്ഥാനം ഇനിയും ഉയരണം, പ്രിയ സഖാവ് ഏറ്റെടുക്കണം സംസ്ഥാന സെക്രട്ടറി സ്ഥാനം', 'നിങ്ങളൊന്നും ഇല്ലാതെ എന്ത് പാര്‍ട്ടി. വര്‍ഗീയത പറയുന്ന ബാലനെയും പാര്‍ട്ടിയെ തകര്‍ത്ത ഗോവിന്ദനെയും അകറ്റി നിര്‍ത്തട്ടെ', 'ഇനി ചോദ്യം പറച്ചിലും ഒന്നും വേണ്ട ഒന്നുകില്‍ പിജെ അല്ലെങ്കില്‍ സ്വരാജ്', 'പാര്‍ട്ടി കോട്ടകളിലെ തോല്‍വി പാര്‍ട്ടി തിരിച്ചറിയേണ്ടി ഇരിക്കുന്നു......പാര്‍ട്ടി അണികളുടെ വികാരം ആണ് അത്'.

നേമത്തും മഞ്ചേശ്വരത്തും അല്ല... ആദ്യം താമര വിരിഞ്ഞത് ചാത്തന്നൂരില്‍; സര്‍പ്രൈസ് വിജയം
നേമത്തും മഞ്ചേശ്വരത്തും അല്ല... ആദ്യം താമര വിരിഞ്ഞത് ചാത്തന്നൂരില്‍; സര്‍പ്രൈസ് വിജയം

'ഇന്ന് ഇതില്‍ കഴിഞ്ഞൊരു ഉത്തരം ഇല്ലാ', 'സഖാവാണ് ശരി, ശരിയുടെ പക്ഷം, നന്മയുടെ പക്ഷം.. ഒപ്പമുണ്ട്', 'ടികെ ഗോവിന്ദന്‍ മാരെയും കുഞ്ഞികൃഷ്ണന്‍മാരെയും ഉണ്ടാക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ മുന്‍കൈയ്യെടുക്കണം', 'വളര്‍ത്തേണ്ടവരെ തളര്‍ത്തുകയും, തളര്‍ത്തേണ്ടവരെ വളര്‍ത്തുകയും ചെയ്തതിന്റെ തീക്ത ഫലം. പിജെ ഇഷ്ടം..' എന്നാണ് മറ്റൊരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+