കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തുടനീളം കണ്ണൂർ മോഡൽ വ്യാപിക്കണമെന്ന് പി ജയരാജൻ; എന്താണ് കണ്ണൂർ മോഡൽ? നിങ്ങളുദ്ദേശിച്ചതല്ല!!

  • By Akshay
Google Oneindia Malayalam News

കണ്ണൂർ: ഇന്ത്യയിലുടനീളം കണ്ണൂർ മോഡൽ നടപ്പാക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. എന്നാൽ എന്താണ് കണ്ണൂർ മോഡൽ എന്നതിലാണ് സിപിഎമ്മും മറ്റുള്ളവരും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ മോഡല്‍ എന്നുപറയുന്നത് സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമാജ്യത്തത്തിനെതിരായിട്ടുള്ള ജനകീയ സമരത്തിന്റെ കേന്ദ്രമായിരുന്നെന്നും ജയരാജന്‍ പറയുന്നു. കണ്ണൂര്‍ മോഡല്‍ രാജ്യത്തിനാവശ്യമായ സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. കണ്ണൂര്‍ മോഡല്‍ രാജ്യത്തുടനീളം വന്നാല്‍ മാത്രമെ ഭരണഘടനയുടെ അടിസ്ഥാനമൂല്യം നമുക്ക് സംരക്ഷിക്കാനാകൂ എന്നും ജയരാജന്‍ പറഞ്ഞു

കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായ്, മുനയന്‍കുന്ന്, തലശ്ശേരി പോരാട്ടങ്ങളെ കുറിച്ച് പറഞ്ഞാണ് പി ജയരാജൻ കണ്ണൂർ മോഡലിനെ കുറിച്ച വിശദീകരിച്ചത്. 1940 സപ്തംബര്‍ 15-ാം തിയ്യതി തലശ്ശേരി കടപ്പുറത്ത് സാമ്രാജത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഒത്തുകൂടിയെ ജനങ്ങളെ ബ്രിട്ടീഷ് പോലീസ് വെടിവെച്ചു. അതിനെതിരായി ശക്തമായ ചെറുത്തുനില്‍പ്പ് മൊറാഴയിലുണ്ടായി. ആ ചെറുത്തുനില്‍പ്പിന്റെയൊക്കെ പ്രത്യേകത സാധാരണ കൃഷിക്കാര്‍, സാധാരണ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങിയെന്നതാണെന്ന് ജയരാജൻ പറയുന്നു.

പോലീസിന്റെ തൊപ്പി കണ്ടാൽ പേടിച്ചോടുന്നവർ

പോലീസിന്റെ തൊപ്പി കണ്ടാൽ പേടിച്ചോടുന്നവർ

ഇതിന് മുന്‍പ് ഈ നാട്ടിലെ ജനങ്ങള്‍ ബ്രീട്ടീഷ് പോലീസിന്റെ തൊപ്പി കണ്ടാല്‍ പേടിച്ചോടുന്നവരാണ്. ചെറുത്തുനില്‍ക്കാനുള്ള മനോഭാവം എങ്ങനെ വന്നു. അവിടെയാണ് അദ്ധ്വാനവര്‍ഗത്തിന്റെ രാഷ്ട്രീയം, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതാണ് കണ്ണൂരിന്റെ മുഖം

ഇതാണ് കണ്ണൂരിന്റെ മുഖം

ദേശാഭിമാനപ്രചോദിതരയിട്ടുള്ള അദ്ധ്വാനവര്‍ഗത്തിന്റെ മുന്നേറ്റമാണ് തലശേരിയിലും മൊറാഴയിലും കണ്ടത്. പിന്നീട് പലയിടുത്തുമുണ്ടായത്. തലശേരി കലാപത്തില്‍ വെടിയേറ്റുവീണതില്‍ ഒരു ഹിന്ദുവുമുണ്ട്. ഒരു മുസല്‍മാനുമുണ്ട്. സാമൃാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അത്തരമൊരുമുഖമാണ് കണ്ണൂരിന്.

കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമണം

കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമണം

പില്‍ക്കാലത്ത് കോണ്‍ഗ്രസിനെതിരായും അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമണത്തിനെതിരായും ശക്തമായി മുന്നോട്ട് വന്നിട്ടുള്ള ജില്ലയാണ് കണ്ണൂരെന്നും അദ്ദേഹം പറഞ്ഞു.

തലശേരി കലാപം

തലശേരി കലാപം

തലശേരി വര്‍ഗീയ കലാപ കലാപത്തെ കുറിച്ച് ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് നോക്കണം. ആ കലാപം കൃത്യമായി ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഹിന്ദുക്കൾക്കിടയിൽ സ്വാധീനമുറപ്പിക്കൽ

ഹിന്ദുക്കൾക്കിടയിൽ സ്വാധീനമുറപ്പിക്കൽ

കലാപത്തിനിടയിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനെ ചെുത്തുതോല്‍പ്പിച്ചത് കോണ്‍ഗ്രാസാല്ല കമ്മ്യൂണിസ്റ്റുകാരാണെന്നും പി ജയരാജൻ പറഞ്ഞു.

കണ്ണൂരിന്റെ പാരമ്പര്യം

പില്‍ക്കാലത്ത് സിപിഎമ്മിനെതിരായി നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അതിനെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂരിലെ പഴയപാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
P Jayarajan's comment in Kannur model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X