കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ ദീപാവലി ആശംസിക്കരുത്? കുഞ്ഞാലിക്കുട്ടി വിവാദത്തില്‍

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടി വീണ്ടും വിവാദത്തില്‍. ദീപാവലി ആശംസ നേര്‍ന്ന കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ചിലര്‍ രംഗത്തെത്തിയതാണ് വിവാദത്തിനിടയായത്. എല്ലാവര്‍ക്കും നന്മയുടേയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള്‍ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ്.

നിലവിളക്ക് കൊളുത്താന്‍ മടിയ്ക്കുന്ന ലീഗ് മന്ത്രി ദീപാവലി ആശംസയുമായി എത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്. ബഹുദൈവ ആരാധന വച്ച് പുലര്‍ത്തുന്ന മതങ്ങളുടെ ആഘോഷങ്ങള്‍ക്ക് മുസ്ലിങ്ങള്‍ ആശംസ നേരാന്‍ പാടില്ലെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

Kunjalikutty

വിളക്കും ദീപവുമൊക്കെ ഇസ്ലാമിന്റെ ആചാരമല്ലെന്നും മതേതരത്വം എന്നാല്‍ മറ്റ് മതങ്ങളുടെ ആഘോഷങ്ങള്‍ക്ക് മെസേജ് അയക്കല്‍ അല്ലെന്നുമാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്കിടയിലും മന്ത്രിയെ പിന്തുണയ്ക്കുന്നവരും ആശംസ നേരുന്നലരും കുറവല്ല.

മറ്റൊരു മതത്തിന്റെ ആഘോഷത്തിന് ആശംസ അറിയിച്ചതിലൂടെ സഹോദക സമുദായാംഗങ്ങളോട് രമയ്തയിലും സ്‌നേഹത്തിലും വര്‍ത്തിയ്ക്കണമെന്ന ഇസ്ലാമിക പാഠമാണ് കുഞ്ഞാലിക്കുട്ടി മുന്നോട്ട് വച്ചതെന്ന് അദ്ദേഹത്തെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നു.

English summary
P.K. Kunhalikutty's Diwali Wishes become Controversial in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X