പി കരുണാകരൻ എംപിയുടെ മകൾ ദിയ കരുണാകരനും വോളിബോൾ താരം മർസദ് സുഹൈലും വിവാഹിതരായി...

  • Written By:
Subscribe to Oneindia Malayalam

കാസർകോട്: എകെജിയുടെ ചെറുമകളും കാസർകോട് എംപി പി കരുണാകരൻ-ലൈല കരുണാകരൻ ദമ്പതികളുടെ മകളുമായ ദിയ കരുണാകരൻ വിവാഹിതയായി. വയനാട് പനമരം ഉസ്മാൻ-സഫിയ ദമ്പതികളുടെ മകൻ മർസദ് സുഹൈലാണ് വരൻ. മാർച്ച് 11 ഞായറാഴ്ച കാഞ്ഞങ്ങാട് ആകാശ് ആഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ.

മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...

ഇന്ത്യൻ വോളിബോൾ താരമായ മർസദ് സുഹൈൽ റെയിൽവേയിൽ ടിടിഇ ആയി ജോലി ചെയ്യുകയാണ്. കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്ക്, എംഎം മണി, കെടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എംഎ ബേബി തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

diyamariage

പി കരുണാകരൻ എംപിയുടെ മകളുടെ വിവാഹം സംബന്ധിച്ച് സോഷ്യൽമീഡിയയിൽ നേരത്തെ വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തൾക്കെതിരെ പി കരുണാകരൻ എംപി തന്നെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി.

pkarunakaran

തന്റെ മകൾ ദിയ കരുണാകരന്റെയും വോളിബോൾ താരം മർസദ് സുഹൈലിന്റെയും വിവാഹം ഇരുവരുടെയും വീട്ടുകാർ ചേർന്ന് ആലോചിച്ച് ഉറപ്പിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇരുവീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചതെന്നും, മറ്റു പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...

ഒരു മാർക്കിന് പരീക്ഷയിൽ തോറ്റു! കണ്ണൂരിലെ എൽപി സ്കൂൾ അദ്ധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
p karunakaran's daughter diya karunakaran got married.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്