കൃഷ്ണദാസിന്‍റെ അറസ്റ്റ്!! പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം, കോടതിയെ വിഡ്ഢിയാക്കരുത്!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്ത്. പരാതിക്കാരില്ലാത്ത കേസില്‍ പോലീസ് എന്തിന് ഇടപെട്ടുവെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമാണെന്നും കോടതി പറഞ്ഞു.

തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ എന്തുചെയ്യണമെന്ന് കോടതിക്കറിയാമെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. പൊതുജന താത്പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

highcourt

ലക്കിടി കോളേജില്‍ അനധികൃത പണപ്പിരിവ് ചോദ്യം ചെയ്ത സഹീര്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിലാണ് കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കൃഷ്ണദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

കൃഷ്ണദാസിനെതിരെ വിദ്യാര്‍ഥി കൊടുത്ത പരാതിയില്‍ ഇല്ലാത്ത വകുപ്പുകള്‍ പോലീസ് ഇപ്പോള്‍ ചേര്‍ത്തിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നതെന്നും കോടതി.

English summary
p krishna das arrest, highcourt against police.
Please Wait while comments are loading...