കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇർഫാൻ ഹബീബിനെ ചെറുതാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾക്ക് ഇതു വല്ലതും അറിയുമോ?'

Google Oneindia Malayalam News

എറണാകുളം: ചരിത്ര കോണ്‍ഗ്രസിലെ വിവാദ സംഭവങ്ങളില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് പിന്തുണയുമായി സിപിഎം നേതാവും മുന്‍ എംപിയുമായ പി രാജീവ്.

അധികാരത്തിനായി ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങൾക്ക് മുതിർന്ന ആരിഫ് മൊഹമ്മദ് ഖാനോട് തീക്ഷ്ണമായ ചരിത്ര ബോധത്താലും അതിരുകളില്ലാത്ത രാജ്യ സ്നേഹത്താലും ആർജ്ജിതമായ കരുത്തുമായി എൺപത്തിയെട്ടിന്റെ യൗവ്വനത്തിലും ഇർഫാൻ ഹബീബ് ജ്വലിച്ചു നിന്നപ്പോൾ പുതിയ കാല പോരാട്ടങ്ങളുടെ ജീവനുള്ള ചിത്രമായി അത് മാറിയെന്ന് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആദ്യമായി കേൾക്കുന്നത്

ആദ്യമായി കേൾക്കുന്നത്

പ്രീഡിഗ്രി കാലത്താണ് ഇർഫാൻ ഹബീബിനെ ആദ്യമായി കേൾക്കുന്നത്. മുസ്ലീം സമുദായത്തിലെ ബഹുഭാര്യത്വ സമ്പ്രദായത്തിനെതിരെയും ശരിയത്തിലെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെയും കോഴിക്കോട്ട് നടന്ന ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. അതിനോട് പ്രതികരിച്ച് ഇ എം എസ് നടത്തിയ പരാമർശങ്ങൾ ഗൗരവമേറിയ ചർച്ചകളിലേക്ക് രാഷ്ട്രീയ കേരളത്തെ നയിച്ചു.

ഇതു വല്ലതും അറിയുമോ?

ഇതു വല്ലതും അറിയുമോ?

ആരിഫ് മൊഹമ്മദ് ഖാൻ മുസ്ലീം സമുദായത്തിനകത്ത് പരിഷ്കരണത്തിന്റെ വക്താവാണെന്ന് പറഞ്ഞ് ഇർഫാൻ ഹബീബിനെ ചെറുതാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾക്ക് ഇതു വല്ലതും അറിയുമോ? ഒരേ സമയം സംഘപരിവാരത്തിന്റേയും മുസ്ലീം മതമൗലികവാദികളുടെയും ശത്രുവാണ് ഇർഫാൻ .

നേരിലനുഭവിച്ച പതിനാറുകാരൻ

നേരിലനുഭവിച്ച പതിനാറുകാരൻ

അലിഗഡിന്റെ തെരുവുകളിൽ വിഭജനത്തിന്റെ തീവ്രതകൾ നേരിലനുഭവിച്ച പതിനാറുകാരൻ. പ്രശസ്ത ചരിത്രകാരൻ മൊഹമ്മദ് ഹബീബിന്റെ മകൻ. 1947 ൽ ബോംബെയിലെ ചരിത്ര കോൺഗ്രസിൽ പിതാവ് നടത്തിയ പ്രസംഗത്തിലെ സെക്കുലറിസം എന്ന പ്രയോഗത്തിന്റെ വായനയിൽ നിന്നും അടിമുടി സെക്കുലറിസ്റ്റായി വളർന്ന ചരിത്ര പണ്ഡിതൻ.

കമ്യൂണിസ്റ്റ് ബന്ധം

കമ്യൂണിസ്റ്റ് ബന്ധം

ഒന്നിന്റെ മുമ്പിലും ഭയപ്പെടാതെ, ആഴത്തിലുള്ള ചരിത്ര ബോധത്തിന്റെ പിൻബലത്തിൽ അമിതാധികാര പ്രവണതകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന ധിഷണ ശാലി. ഓക്സ്ഫോർഡിൽ നിന്നും സ്കോളർഷിപ്പ് കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് പാസ്പോർട്ട് നിഷേധിക്കപ്പെട്ട വിദ്യാർത്ഥി.

ഗുരുസ്ഥാനം

ഗുരുസ്ഥാനം

മിത്തുകളെ ചരിത്രത്തിന് പകരം വെയ്ക്കാനുള്ള വാജ്പേയ് ഭരണകാല ശ്രമങ്ങളെ ചെറുത്ത്, ബദൽ പ്രയോഗത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം. ഇന്ത്യയുടെ ജനകീയ ചരിത്രരചനക്ക് നേതൃത്വം നൽകിയ ഇർഫൻ ഹബീബിന് ചരിത്രകാരൻമാർക്കിടയിൽ ഗുരുസ്ഥാനമാണുള്ളത്.

എങ്ങനെ താരതമ്യം ചെയ്യും

എങ്ങനെ താരതമ്യം ചെയ്യും

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഇർഫാനമായി രാഷ്ട്രീയ കാലുമാറ്റങ്ങളുടെ ആൾരൂപമായ ആരിഫ് മൊഹമ്മദ് ഖാനെ എങ്ങനെ താരതമ്യം ചെയ്യും. ഭാരതീയ ക്രാന്തി ദളിൽ നിന്നും കോൺഗ്രസ്സിലേക്ക് . പിന്നെ അവിടെ നിന്നും ജനതാദളിലേക്ക് , പിന്നെ ബി എസ് പിയിലേക്ക് ഒടുവിൽ ബിജെപിയിലേക്ക് ..

ജീവനുള്ള ചിത്രം

ജീവനുള്ള ചിത്രം

അധികാരത്തിനായി ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങൾക്ക് മുതിർന്ന ആരിഫ് മൊഹമ്മദ് ഖാനോട് തീക്ഷ്ണമായ ചരിത്ര ബോധത്താലും അതിരുകളില്ലാത്ത രാജ്യ സ്നേഹത്താലും ആർജ്ജിതമായ കരുത്തുമായി എൺപത്തിയെട്ടിന്റെ യൗവ്വനത്തിലും ഇർഫാൻ ഹബീബ് ജ്വലിച്ചു നിന്നപ്പോൾ പുതിയ കാല പോരാട്ടങ്ങളുടെ ജീവനുള്ള ചിത്രമായി അത് മാറി.

മറ്റെന്ത് വിളിക്കാൻ

മറ്റെന്ത് വിളിക്കാൻ

വാൽക്കഷ്ണം: ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന്റെ മുദ്രാവാക്യം ഉചിതമായി .. 'ചരിത്ര കോൺഗ്രസ് തുലയട്ടെ..' ചരിത്രം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഇതല്ലാതെ മറ്റെന്ത് വിളിക്കാൻ ...

 ബിജെപിക്കാരുടെ കാര്യം നോക്കാനല്ല ആരിഫ് ഖാനെ ഗവര്‍ണര്‍ ആക്കിയത്; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ ബിജെപിക്കാരുടെ കാര്യം നോക്കാനല്ല ആരിഫ് ഖാനെ ഗവര്‍ണര്‍ ആക്കിയത്; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

 ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യം ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യം

English summary
P Rajeev on irfan habib
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X