കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളിൽ നിന്നും കയ്യിട്ട് വാരാൻ മനുഷ്യത്വമുള്ളവർക്ക് സാധിക്കുമോ?''

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി ഉത്തരവിറക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. പെട്രോള്‍ ലിറ്ററിന് 13 രൂപയാണ് ഉയര്‍ത്തിയത്. അതേസമയം ഡീസല്‍ ലിറ്ററിന് 10 രൂപയും വര്‍ധിപ്പിച്ചു. എന്നാല്‍ എക്സൈസ് തീരുവ ഉയര്‍ത്തിയത് വിപണിയില്‍ എണ്ണ വില ഉയരാന്‍ കാരണമാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രം വര്‍ധിപ്പിക്കുന്നത്.

Mohammed Riyas

മാര്‍ച്ച് 14ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം മൂന്ന് രൂപ വീതം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വില ഇന്ധനങ്ങള്‍ക്ക് വില കുറയ്ക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഈ കൊവിഡ് കാലത്ത് ആശ്വാസ പാക്കേജ് ഒന്നും നല്‍കുന്നില്ലെന്നു മാത്രമല്ല കിട്ടേണ്ട ആനുകൂല്യം കോപ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും കയ്യിട്ട് വാരാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കുമോയെന്ന് റിയാസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

മനുഷ്യത്വം ഉള്ളവര്‍ക്ക് ഇപ്പോള്‍ ഇങ്ങനെ ചെയ്യാനാകുമോ ?

പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും ഏക്‌സൈസ് തീരുവ ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നതിനെയും ന്യായീകരിക്കുന്നവരുണ്ടല്ലോ.. കേന്ദ്രസര്‍ക്കാര്‍ വാദം ഏറ്റുപിടിച്ച് അവര്‍ ചോദിക്കുന്നത് 'ചില്ലറ വിപണിയില്‍ വില കൂടുന്നില്ലല്ലോ?'എന്നാണല്ലോ.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്ന ഈ സാഹചര്യത്തില്‍ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും ജനങ്ങള്‍ക്ക് കുറച്ചു കൊടുക്കാമായിരുന്നതല്ലേ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കാരണം ഇല്ലാതായത് ? അതായത്, ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 71 രൂപ എന്നത് 61രൂപ ആക്കേണ്ടതല്ലേ ? അതു പോലെ, ഇപ്പോള്‍ ഡീസലിന് ലിറ്ററിന് 66രൂപ എന്നത് 48രൂപ ആക്കേണ്ടതല്ലേ ?

Recommended Video

cmsvideo
കൊവിഡ് കാലത്ത് വന്‍ അഴിമതിയുമായി മോദി | Oneindia Malayalam

ഇനി എന്തെങ്കിലും ചെലവ് ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ടെങ്കില്‍ അത് കിഴിച്ചെങ്കിലും ചില്ലറ വിപണിയില്‍ പെട്രൊള്‍ ഡീസല്‍ വില കുറക്കാത്തതെന്തേ കേന്ദ്രസര്‍ക്കാരേ ?വില ന്യായമായും കുറക്കാന്‍ അവസരമുണ്ടായിട്ടും അതു ചെയ്യാതെ കൂട്ടിയില്ലല്ലോ എന്നു വാദിക്കുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ. ഈ കൊവിഡ് കാലത്ത് ആശ്വാസ പാക്കേജ് ഒന്നും നല്‍കുന്നില്ലെന്നു മാത്രമല്ല കിട്ടേണ്ട ആനുകൂല്യം കോപ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും കയ്യിട്ട് വാരാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കുമോ ?

English summary
PA Mohammed Riyas criticizes central government and Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X