കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്ര നിധി വിദേശത്തേക്ക് കടത്തി?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിവി ആനന്ദ ബോസ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ മുന്‍ അധ്യക്ഷനാണ് ആനന്ദ ബോസ്.

ക്ഷേത്രത്തിലെ നിധിയില്‍ നിന്ന് അമൂല്യ വസ്തുക്കള്‍ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് ആനന്ദ ബോസിന്റെ ആരോപണം. അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്. പത്മതീര്‍ത്ഥ കുളത്തില്‍ വന്‍ നിധിശേഖരമുണ്ടെന്നും ആനന്ദ ബോസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Sree Padmanabhaswamy Temple

100 വര്‍ഷം മുമ്പ് നടത്തിയ കണക്കെടുപ്പിന്റെ രേഖകള്‍ രാജകൊട്ടാരം വിദഗ്ധ സമിതിയില്‍ നിന്ന് മറച്ചുവച്ചു. സര്‍ക്കാരും കൊട്ടാരവും ചേര്‍ന്നാണ് ഒത്തുകളിലകള്‍ നടത്തിയിട്ടുള്ളത്. അതിന് കൃത്യമായ തെളിവുകളുണ്ട്.

വിലപിടിപ്പുള്ള അമൂല്യ വസ്തുക്കള്‍ വിദേശത്തേക്ക് കടത്തിയതായും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇങ്ങനെ കടത്തിയ കാര്യം കണ്ടുപിടിക്കാതിരിക്കാന്‍ അവയുടെ മാതൃകകള്‍ ക്ഷേത്രത്തില്‍ തിരികെ വച്ചതായും ആനന്ദ ബോസ് സംശയിക്കുന്നു.

ക്ഷേത്രത്തിന് മുന്നിലുള്ള പത്മതീര്‍ത്ഥ കുളത്തില്‍ വന്‍ നിധി ശേഖരം ഉണ്ടെന്നും വിദഗ്ധ സമിതിയുടെ മുന്‍ അധ്യക്ഷന്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ സമിതിക്ക് ഇക്കാര്യം വിശദമായി പഠിക്കാനായില്ലെന്നും അദ്ദേഹം ചാനലിനോട് വെളിപ്പെടുത്തി.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയേയും, രാജ കുടുംബത്തേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി തയ്യാറാക്കിയിട്ടുള്ളത്. ഇതിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി നിര്‍ദ്ദേശ പ്രകാരം രാജകുടുംബത്തെ ഒഴിവാക്കി പുതിയ ഭരണ സമിതിയാണ് ഇപ്പോള്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നത്.

English summary
Ex Chairman of Padmanabhaswamy Temple Expert committee raises Serious allegations against Royal Family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X