കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം മറ്റൊരു പ്രമുഖ നായികയ്ക്കും...!!! നടുക്കുന്ന തുറന്ന് പറച്ചില്‍...!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കൊച്ചിയില്‍ പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമണം സിനിമാ ലോകത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. അതിന് ശേഷം അത്തരം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളുമായി നിരവധി നടിമാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി അത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് പ്രശസ്ത നടി പത്മപ്രിയ ആണ്. സിനിമാ വാരികയായ നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

ലിംഗം പോയ സ്വാമിയുടെ അഭിഭാഷകനും കുടുക്കില്‍...!! ചാനലിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കും..!!

പത്മപ്രിയ പറയുന്നു

പത്മപ്രിയ പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവമാണ് നടി പത്മപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത അമൃതം സിനിമയുടെ ഷൂട്ടിംഗ് കാലത്താണ് നടിക്ക് ദുരനുഭവം ഉണ്ടായത്.

അമൃതം ഷൂട്ടിനിടെ

അമൃതം ഷൂട്ടിനിടെ

ഒരു ദിവസം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് കാറില്‍ വരികയായിരുന്നു നടി. ഡ്രൈവറും പത്മപ്രിയയും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഫ്രണ്ട് സീറ്റിലായിരുന്നു നടി ഇരുന്നത്.

ഒറ്റയ്ക്ക് യാത്ര

ഒറ്റയ്ക്ക് യാത്ര

ഷൂട്ടിംഗിനിടെ പലതവണ ഈ ഡ്രൈവറുടെ കൂടെ യാത്ര ചെയ്തിട്ടുളളതിനാല്‍ പത്മപ്രിയയ്ക്ക് അന്നും ഒററയ്ക്ക് പോകുന്നതില്‍ ഭയമൊന്നും തോന്നിയിരുന്നില്ല. കാര്‍ ഹോട്ടലിന് മുന്നിലെത്താറായപ്പോള്‍ ഡ്രൈവര്‍ തനിസ്വഭാവം പുറത്തെടുത്തി.

ഡ്രൈവർ കടന്ന് പിടിച്ചു

ഡ്രൈവർ കടന്ന് പിടിച്ചു

വണ്ടി നിര്‍ത്തി ഡ്രൈവര്‍ അപ്രതീക്ഷിതമായി നടിയെ കടന്നുപിടിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ നടി ഭയന്നു വിറച്ചു. ഉറക്കെ നിലവിളിക്കുകയും ചെയ്തു.

പരാതിയുമില്ല, കേസുമില്ല

പരാതിയുമില്ല, കേസുമില്ല

ബഹളം കേട്ട് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജയറാം ഉള്‍പ്പെടെ ഉള്ളവര്‍ ഓടിവന്നു. നടിയെ കടന്നു പിടിച്ച ഡ്രൈവറെ താക്കീത് ചെയ്ത് വി്ട്ടയയ്ക്കുകയാണ് ചെയ്തത്രേ. പരാതി നല്‍കുകയോ കേസാക്കുകയോ ഉണ്ടായില്ല.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

തന്നെ ഡൈവര്‍ കടന്നുപിടിച്ച വിവരം സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തല്‍ക്കാലം വിട്ടുകളയാനായിരുന്നു മറുപടിയത്രേ. മാത്രമല്ല ഈ ഡ്രൈവര്‍ തന്നെയായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലും നടിയെ കൊണ്ടുവിട്ടത്.

സ്ത്രീസുരക്ഷ ചോദ്യച്ഛിന്ഹം

സ്ത്രീസുരക്ഷ ചോദ്യച്ഛിന്ഹം

കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ടതും മുന്‍ ഡ്രൈവറാലും സംഘത്താലും ആയിരുന്നു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ യാതൊരു സുരക്ഷാ ഉറപ്പമില്ല എന്നതിന് ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍.

English summary
Actress Pathmapriya reveals that she was once attacke by her driver
Please Wait while comments are loading...