കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ സ്വദേശി മറിയത്തെ പറ്റിച്ച് മുങ്ങിയ മലപ്പുറംകാരന് പണികിട്ടി; നഷ്ടപരിഹാരം നല്‍കാന്‍ വിധി

  • By Anwar Sadath
Google Oneindia Malayalam News

ചാവക്കാട്: നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ യുകെ സ്വദേശിനിയായ മറിയം ഖാലിഖിന് നഷ്ടപരിഹാരം നല്‍കാന്‍ കോടി വിധി. മലപ്പുറം സ്വദേശിയായ ഭര്‍ത്താവ് നൗഷാദ് അലി, മറിയത്തെ പറ്റിച്ച് നാട്ടിലെത്തുകയും തുടര്‍ന്ന് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. ഭര്‍ത്താവിനെ തിരഞ്ഞ് കേരളത്തിലെത്തിയ സുന്ദരിയായ മറിയത്തിന്റെ വാര്‍ത്ത ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.

മറിയത്തെ ഒരുതരത്തിലും അംഗീകരിക്കാതെ മലപ്പുറം സ്വദേശിയ നൗഷാദ് അവരെ പുറത്താക്കുകയായിരുന്നു. നൗഷാദിന്റെ ബന്ധുക്കളും യുവതിയെ സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെ അവര്‍ അഭിഭാഷകരായ എ.പി. ഇസ്മായില്‍, സുധ ഹരിദാസ് എന്നിവരുടെ സഹായത്തോടെ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തശേഷം സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിച്ചുപോയി.

judge

2015ല്‍ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാനാണ് വിധിയുണ്ടായിരിക്കുന്നത്. നൗഷാദ് മറിയത്തെ വിവാഹം ചെയ്ത രേഖകളും ചിത്രങ്ങളുമെല്ലാം കോടതി തെളിവായി അംഗീകരിച്ചു. കേസില്‍ നൗഷാദിന്റെ ബന്ധുക്കള്‍ മേല്‍ക്കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമല്ല.

മൂന്നുതവണയാണ് താന്‍ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയതെന്ന് മറിയം പറഞ്ഞു. വലിയ ബുദ്ധിമുട്ടുകള്‍ പലഭാഗത്തുനിന്നും ഉണ്ടായി. എന്നാല്‍, താന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. പണത്തിനുവേണ്ടിയല്ല താന്‍ കേസ് നടത്തിയത്. സ്ത്രീകളെ വിഡ്ഡികളാക്കി ഭാവിയില്‍ ആരും രക്ഷപ്പെടരുതെന്ന് ആഗ്രഹത്തോടെയാണ് കേസ് നടത്തിയതെന്നും നൗഷാദിനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്നും മറിയം പറഞ്ഞു.

English summary
Pak-origin UK woman tracks ‘deserter’ Indian husband to Kerala, gets alimony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X