• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലാ ആവേശത്തോടെ വിധിയെഴുതുന്നു: പാലായില്‍ പോളിംഗ് അവസാനിച്ചു... 70.55 ശതമാനം പോളിംഗ്

Newest First Oldest First
6:31 PM, 23 Sep
പാലായില്‍ പോളിംഗ് അവസാനിച്ചു. 70.55 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്‌
6:31 PM, 23 Sep
പാലായില്‍ പോളിംഗ് അവസാനിച്ചു. 70.55 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്‌
5:18 PM, 23 Sep
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്‍റെ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
4:42 PM, 23 Sep
പാലായിൽ പോളിം​ഗ് 63.10 ശതമാനമായി, വോട്ട് ചെയ്തത് 111443 പേർ
3:27 PM, 23 Sep
ഉരുളികുന്നം 163-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടര്‍ന്ന് അരമണിക്കൂറായി പോളിംഗ് തടസ്സപ്പെട്ടു
3:26 PM, 23 Sep
മൂന്ന് മണിയോടെ പാലായിലെ പോളിങ് ശതമാനം 56.62 കടന്നു
3:25 PM, 23 Sep
മേലുകാവ് പഞ്ചായത്തിലെ ഇടമറുകിൽ ജോസ് ടോമിന്റെ പേരെഴുതിയ ചുവരെഴുത്തുകൾ മായ്ച്ചതില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം
12:45 PM, 23 Sep
ജോയ് എബ്രഹാമിന്‍റെ പ്രസ്താവന അനവസരത്തിലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. ജോയ് എബ്രാഹം ജോസ് കെ മാണിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ജോണി നെല്ലൂര്‍
12:44 PM, 23 Sep
ഇതുവരെ 40.33 ശതമാനം പോളിങ്ങ്
11:28 AM, 23 Sep
ഇതുവരെ നടന്നത് 32.7% പോളിങ്
10:53 AM, 23 Sep
കേരള കോണ്‍ഗ്രസ് തര്‍ക്കം കാരണം യുഡിഎഫിന്‍റെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിയുമെന്ന് മാണി സി കാപ്പന്‍
9:58 AM, 23 Sep
ജോയ് എബ്രഹാമിന്‍റെ പ്രസ്താവന മര്യാദകേട്. യുഡിഎഫില്‍ പരാതി നല്‍കുന്നുമെന്നും ജോസ് കെ മാണി വിഭാഗം
9:29 AM, 23 Sep
കെ​എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ല പാര്‍ട്ടിക്കാണെന്ന് ജോയ് എബ്രഹാം. ചിലര്‍ക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമാണ്. പാലായിലെ ജനങ്ങള്‍ വിചാരിക്കുന്നതിലും പ്രബുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു
9:27 AM, 23 Sep
പാലായില്‍ ഇതുവെര 15.2 ശത്മാനം പോളിങ്
9:05 AM, 23 Sep
പാലായില്‍ അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി
9:03 AM, 23 Sep
പാലായില്‍ ഇതുവരെയുള്ള പോളിംഗ് ശതമാനം 9.2. ഏറ്റവും അധികം പോളിംഗ് നടന്നത് രാമപുരം പഞ്ചായത്തില്‍. 9.46 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
8:26 AM, 23 Sep
പാലായില്‍ ഇതുവരെ 7.4 ശതമാനം പോളിങ്
7:57 AM, 23 Sep
100 ശതമാനം വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം
7:56 AM, 23 Sep
പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയത് 4 ശതമാനം വോട്ട്
7:49 AM, 23 Sep
പാലായില്‍ ഇത്തവണ യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടുമെന്ന് ജോസ് കെ മാണി
7:29 AM, 23 Sep
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വോട്ട് രേഖപ്പെടുത്തി
7:13 AM, 23 Sep
മാണി സി കാപ്പന്‍ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാര്‍ത്ഥി
7:05 AM, 23 Sep
പാലായില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ
7:04 AM, 23 Sep
വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി
7:04 AM, 23 Sep
പാലായില്‍ അല്‍പസമയത്തിനകം വോട്ടെടുപ്പ് തുടങ്ങും
12:31 AM, 23 Sep
അഞ്ച് പ്രശ്നബാധിത ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചു
12:31 AM, 23 Sep
അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷിനാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

പാലാ: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലായിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. 13 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. ഇടതുമുന്നണിയുടെ മാണി സി കാപ്പനും യുഡിഎഫിന്റെ ജോസ് ടോമും തമ്മിലാണ് പ്രധാന പോരാട്ടം.

ജോസ് കെ മാണിപക്ഷവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള തമ്മിലടി രൂക്ഷമായിരിക്കുന്നതിനിടെയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയ തർക്കം അവസാനവട്ട പ്രചാരണം വരെ തുടരുകയായിരുന്നു. രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പിജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെ കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് ടോം മത്സരിക്കാനിറിങ്ങുന്നത്. യുഡിഎഫ് നേരിടുന്ന പ്രതിസന്ധികൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണിയും മാണി സി കാപ്പനും. പാലാ ഉപതിരഞ്ഞെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

English summary
Pala by-election today, live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X