• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലായില്‍ ചിഹ്നം അനുവദിക്കണമെങ്കില്‍ ചെയര്‍മാനായി അംഗീകരിക്കണം; ജോസിനെ സമ്മര്‍ദത്തിലാക്കാന്‍ ജോസഫ്

കോട്ടയം: നേതൃസ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തലിലാണ് കേരളാകോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗം. മുമ്പ് മാണിപക്ഷത്ത് നിലയുറപ്പിച്ചിരുന്ന നേതാക്കളേയും പോഷക സംഘടനകളേയും തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് ഗ്രൂപ്പ് നേതാക്കള്‍ കാണുന്നത്.

രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ യൂണിവേഴ്സിറ്റി കോളേജ് മാറ്റുക; മുരളിയെ പരിഹസിച്ച് എംഎം മണി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്ത് നിന്ന് രണ്ട് അംഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് വലിയ വിജയമായി. ഇതുമൂലം ജില്ലാപഞ്ചായത്ത് ഭരണസമയിതിലെ പ്രസിഡന്‍റ് സ്ഥാനം വീതംവെപ്പിന് യുഡിഎഫിനെ നിര്‍ബന്ധിതമാക്കിയത് ജോസ് കെ മാണിക്ക് വിഭാഗത്തിന് തിരിച്ചടിയാവുകയും ചെയ്തു. അടുത്തിടെ നടക്കാന്‍ ഇടയുള്ള പാലാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോസഫ് വിഭാഗം ഇപ്പോള്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നത്.

യുഡിഎഫിനെ ബോധ്യപ്പെടുത്തും

യുഡിഎഫിനെ ബോധ്യപ്പെടുത്തും

പാര്‍ട്ടിയില്‍ ഏറ്റവും ശക്തര്‍ ആരാണെന്ന് യുഡിഎഫിന് ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെയുണ്ടാകുമെന്ന് പിജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെയ്ക്കാന്‍ യുഡിഎഫ് വഴങ്ങയിത് ജോസ് കെ മാണി പക്ഷത്തിന്‍റെ ഭീഷണിക്ക് വഴങ്ങിയാണെന്ന് ആരോപിച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പാര്‍ട്ടിക്കുള്ളിലെ മേധാവിത്വം ആര്‍ക്കാണെന്ന് മുന്നണിയെ ബോധ്യപ്പെടുത്തുമെന്ന് ജോസഫ് പറഞ്ഞത്.

ദുര്‍ബലപ്പെടുത്താന്‍

ദുര്‍ബലപ്പെടുത്താന്‍

ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയത്ത് തന്നെ കരുത്ത് തെളിയിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. നിയോജക മണ്ഡലങ്ങളിലടക്കം പ്രവര്‍ത്തനം ശക്തമാക്കി ജോസ് കെ വിഭാഗത്തെ ദുര്‍ബലപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് വ്യാഴാഴ്ച്ച കോട്ടയത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിന്‍റെ തീരുമാനം. എല്ലാം നിയോജക മണ്ഡലങ്ങളിലും നടക്കുന്ന യോഗങ്ങളില്‍ പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎപ് തോമസ്, ജോയ് എബ്രഹാം തുടങ്ങിയ മുന്‍നിര നേതാക്കള്‍ പങ്കെടുക്കും.

അടര്‍ത്തിമാറ്റും

അടര്‍ത്തിമാറ്റും

കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മേരി സെബാസ്റ്റന്‍, അജിത് മുതിരമല എന്നിവരെ അനായാസം അടര്‍ത്തിമാറ്റിയെടുക്കാന്‍ കഴിഞ്ഞതും അവസാന ആറുമാസം ഭരണം കിട്ടുകയും ചെയ്തതിന് പിന്നാലെ മറുപക്ഷത്ത് നിന്ന് കൂടുതല്‍ ആളുകളെ അടര്‍ത്തിയെടുക്കാനുള്ള നീക്കവും ജോസഫ് വിഭാഗം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുമായി ജോസഫ് വിഭാഗം നേതാക്കൾ ചർച്ച നടത്തി.

പ്രതിരോധത്തിലാക്കും

പ്രതിരോധത്തിലാക്കും

ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ നിയോജക മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തകനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പാലായിൽ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കി ജോസ് കെ മാണി വിഭാഗത്തെ പ്രതിരോധിത്തിലാക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ കണക്ക് കൂട്ടല്‍. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കും.

ചിഹ്നം അനുവദിക്കില്ല

ചിഹ്നം അനുവദിക്കില്ല

പാലാ സീറ്റിനായി വലിയ അവകാശവാദം ഉന്നയിക്കില്ലെങ്കിലും പാര്‍ട്ടി ചെയര്‍മാനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസ് കെ മാണി വിട്ടു വീഴ്ച്ചയക്ക് തയ്യാറായില്ലെങ്കില്‍ നിലപാട് ശക്തമാക്കാനാണ് ജോസഫിന്‍റെ തീരുമാനം. ജോസഫിനെ ചെയര്‍മാനായി ജോസ് പക്ഷം അംഗീകരിക്കാതെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കില്ലെന്നാണ എതിര്‍പക്ഷത്തിന്‍റെ നിലപാട്.

ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്

ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്

നിലവില്‍ കോട്ടയം ജില്ലയില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ ജോസഫ് വിഭാഗത്തിനൊപ്പമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ‌ സീറ്റിൽ മത്സരിക്കാനുള്ള ശ്രമമാണ് ജോസഫ് നടത്തുന്നത്. തൃപ്തി ഉണ്ടായിട്ടും യുഡിഎഫിന് വിധേയമായി നിൽക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. എല്‍ഡിഎഫിലേക്ക് പോയാല്‍ വലിയ പ്രാതിനിധ്യം ലഭിച്ചേക്കില്ലെന്ന വിലയിരുത്തലും ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടി സംവിധാനം ശക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ജോസപ് വിഭാഗം നേതാക്കള്‍ വിഭാഗം നേതാക്കള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
pala byelection: JOSEPH to put pressure on Joeph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X