Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസിന്റെ പുതിയ നീക്കം, 2 മന്ത്രിമാര്‍ മന്ത്രിസഭയിലേക്ക്?റോഷിക്കൊപ്പം ജയരാജും, മൂന്നിലേക്ക് നോട്ടം

കോട്ടയം: പാലായില്‍ തോറ്റെങ്കിലും പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ ജോസ് കെ മാണിയുടെ നീക്കങ്ങള്‍. ഒരാള്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ മന്ത്രിയെയും ജോസ് കണ്ടുവച്ചിരിക്കുകയാണ്. മൂന്ന് മന്ത്രിമാരെ വരെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പക്ഷേ അത് നടക്കുമോ എന്ന് കണ്ടറിയണം. അതേസമയം പാലായിലെ തോല്‍വിയില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് ജോസിന് ലഭിക്കുന്നത്. പല കോട്ടകളിലും വോട്ട് മാണി സി കാപ്പന് പോയെന്നാണ് വിലയിരുത്തല്‍.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

രണ്ട് മന്ത്രിമാര്‍

രണ്ട് മന്ത്രിമാര്‍

ഇടതുമുന്നണിയില്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് നീക്കം. റോഷി അഗസ്റ്റിന്‍ നേരത്തെ തന്നെ മന്ത്രിസ്ഥാനം ഉറപ്പിച്ചതാണ്. ജോസിന് ഏറ്റവും താല്‍പര്യം റോഷിയെ മന്ത്രിയാക്കാനാണ്. പിന്നെ വരുന്നത് എന്‍ ജയരാജിന്റെ പേരാണ്. അദ്ദേഹവും മന്ത്രിയാവുമെന്ന് ജോസ് സൂചിപ്പിക്കുന്നു. ജോസിന്റെ പ്രശ്‌നം 12 സീറ്റുകളില്‍ മത്സരിച്ചിട്ടും ഏഴിടത്ത് പരാജയപ്പെട്ടതാണ്. കൂടുതല്‍ മന്ത്രി പദവികള്‍ക്കായി അവകാശവാദമുന്നയിക്കാന്‍ കേരള കോണ്‍ഗ്രസിന് ഇത് കൊണ്ട് സാധിക്കില്ല.

സിപിഎമ്മുമായി ഡീല്‍

സിപിഎമ്മുമായി ഡീല്‍

സിപിഎമ്മുമായി ഡീല്‍ വെച്ചാണ് 12 സീറ്റില്‍ ജോസും കേരള കോണ്‍ഗ്രസും മത്സരിക്കാന്‍ ഇറങ്ങിയത്. അഞ്ചില്‍ കുറവാണ് സീറ്റെങ്കില്‍ ഒരു മന്ത്രിസ്ഥാനമായിരുന്നു ഓഫര്‍. ഇനി അഞ്ച് സീറ്റ് കിട്ടിയാല്‍ രണ്ട് മന്ത്രിസ്ഥാനം നല്‍കാമെന്നാണ് കേരള കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതോടെ ജോസ് തെറ്റെങ്കിലും രണ്ട് മന്ത്രിസ്ഥാനം അവര്‍ക്ക് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ജയരാജിന് പകരം പാര്‍ട്ടിയില്‍ കയറി വരാന്‍ വേറെ നേതാക്കളുമില്ല.

മൂന്നാം മന്ത്രിക്കായും നോട്ടം

മൂന്നാം മന്ത്രിക്കായും നോട്ടം

മൂന്നാമതൊരു മന്ത്രിയെ കൂടി ജോസ് മന്ത്രിസഭയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. പ്രമോദ് നാരായണന്റെ പേരാണ് ചര്‍ച്ചകളിലുള്ളത്. റാന്നിയില്‍ നിന്ന് വിജയിച്ചത് കേരള കോണ്‍ഗ്രസ് നേട്ടമായിട്ടാണ് കാണുന്നത്. അതേസമയം മുന്നണി പരിഗണന കുറഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ട്. പലരും കളം മാറാനും സാധ്യതയുണ്ട്. അതുകൊണ്ട് എല്‍ഡിഎഫില്‍ കൂടുതല്‍ സ്ഥാനം കിട്ടാന്‍ ജോസ് നേരിട്ടിറങ്ങുമെന്ന് ഉറപ്പാണ്. നേരത്തെ 12 സീറ്റ് കിട്ടിയതും അത്തരത്തില്‍ തന്നെയായിരുന്നു.

പാലായില്‍ സംഭവിച്ചത്

പാലായില്‍ സംഭവിച്ചത്

പാലായില്‍ ജോസ് തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ ഒരുമിച്ചിറങ്ങിയതാണ് തോല്‍വിക്ക് പ്രധാന കാരണം. മാണി സി കാപ്പനോടുള്ള സഹതാപ തരംഗവും ഒപ്പം ജോസിന് തിരിച്ചടിയായി. അതേസമയം സിപിഎമ്മിന്റെ സംഘടനം സംവിധാനം നേരിട്ട് പാലായില്‍ ക്യാമ്പ് ചെയ്ത് ജോസിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചിരുന്നു. സിപിഎമ്മിന്റെ കേഡര്‍ വോട്ടുകള്‍ ജോസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ അനുഭാവ വോട്ടുകള്‍ ചോര്‍ന്നു. വലിയ ഇടിവാണ് ഈ വോട്ടുകളില്‍ ഉണ്ടായത്. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ജോസിനെ വോട്ടര്‍മാര്‍ കൈവിട്ടു. ഇടത് അനുഭാവമുള്ള പാലാ വോട്ടുകള്‍ മുഴുവന്‍ കാപ്പന്‍ പിടിക്കുകയും ചെയ്തു.

ജോസിന്റെ വഴിയെന്ത്?

ജോസിന്റെ വഴിയെന്ത്?

ജോസിന് എല്‍ഡിഎഫില്‍ എന്ത് റോളായിരിക്കും ഇനി ഉണ്ടാവുക എന്നത് അവ്യക്തമാണ്. അഞ്ച് കൊല്ലത്തിനുള്ളില്‍ കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാവും ജോസിന്റെ തന്ത്രം. അതല്ലാതെ മറ്റ് വഴികളില്ല. പാലായില്‍ തുടര്‍ന്ന് അവിടെയുള്ള സിപിഎം പ്രവര്‍ത്തകരുമായുള്ള കേരളാ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ജോസ് മുന്‍കൈ എടുത്തേക്കും. പാലാ നഗരസഭയില്‍ അടക്കം ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. സിപിഎം വിശ്വാസം പാലായില്‍ നേടിയെടുക്കുക എന്ന വെല്ലുവിളിയാണ് ജോസിന് മുന്നിലുള്ളത്.

തരിപ്പണമായി ജോസഫ്

തരിപ്പണമായി ജോസഫ്

കേരള കോണ്‍ഗ്രസിന് പൊതുവേ ഈ തിരഞ്ഞെടുപ്പില്‍ കഷ്ടകാലമായിരുന്നു. പക്ഷേ ജോസഫ് പക്ഷത്തിന് ജോസിനേക്കാള്‍ തിരിച്ചടിയാണ് കിട്ടിയത്. രണ്ട് സീറ്റിലാണ് ആകെ ജയിച്ചത്. മത്സരിച്ചത് പത്ത് സീറ്റില്‍. രണ്ടില ചിഹ്നം നഷ്ടമായത് തിരിച്ചടിയാണെന്ന് മോന്‍സ് ജോസഫ് പറയുന്നു. ട്രാക്ടര്‍ ചിഹ്നം ലഭിക്കാന്‍ വൈകിയതും പ്രശ്‌നമായെന്ന് മോന്‍സ് പറഞ്ഞു. തൊടുപുഴയിലും കടുത്തുരുത്തിയിലുമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജയിച്ചത്. പിജെ ജോസഫും മോന്‍സ് ജോസഫും മാത്രമാണ് വിജയിച്ചത്. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് തോറ്റു. രണ്ട് ജയവും വ്യക്തിപരമായ നേട്ടമാണ്. പാര്‍ട്ടിക്ക് അടിത്തറയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ജോസ് മുന്നില്‍

ജോസ് മുന്നില്‍

കേരള കോണ്‍ഗ്രസുകളുടെ ബലാബലത്തിലും മുന്‍തൂക്കം ജോസിനാണ്. പാലായിലെ തോല്‍വിയൊന്നും പ്രശ്‌നമായിട്ടില്ല. അതേസമയം പാലായിലെ തോല്‍വി കെഎം മാണിയെ വഞ്ചിച്ചതിനുള്ള ശിക്ഷയാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാ8ഗത്തിന് നഷ്ടമില്ലെന്നും മോന്‍സ് പറഞ്ഞു. അതേസമയം ഏറ്റുമാനൂരിലെ തോല്‍വിക്ക് കാരണം ലതികാ സുഭാഷ് ഫാക്ടര്‍ ആണെന്ന് പ്രിന്‍സ് ലൂക്കോസ് പറയുന്നു. ലതിക പിടിച്ച വോട്ടുകളാണ് തന്റെ തോല്‍വിക്ക് കാരണമായതെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Shailaja Teacher to be the next CM? A campaign going on | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+