കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ അടിച്ച് പിരിയുമോ ജോസും സിപിഎമ്മും; ചെയർമാനെച്ചൊല്ലി തർക്കം, ബിനു വേണ്ടേ വേണ്ട

Google Oneindia Malayalam News

കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ നിന്നും എല്‍ ഡി എഫിലേക്ക് എത്തിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള തർക്കമായിരുന്നു. ജോസ് - ജോസഫ് തർക്കത്തില്‍ യു ഡി എഫ് നേതൃത്വം ജോസഫിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ മുന്നണിക്ക് പുറത്തായ ജോസും കൂട്ടരും എല്‍ ഡി എഫ് പാളയത്തിലെത്തുകയായിരുന്നു.

ഈ സമയത്ത് തന്നെ പാല നഗരസഭയിലെ ജോസ് പക്ഷത്തെ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം പോവുകയും ചെയ്തു. അത്തരത്തില്‍ കേരള കോണ്‍ഗ്രസ് പാർട്ടിയുടെ പല തീരുമാനങ്ങളിലും നിർണ്ണായകമായ പാലായില്‍ കേരള കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ തർക്കം ആരംഭിച്ചിരിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പാലായിലും നഗരസഭ ചെയർമാന്‍

പാലായിലും നഗരസഭ ചെയർമാന്‍ സ്ഥാനത്തെച്ചൊല്ലിയാണ് എല്‍ ഡി എഫിലെ തർക്കം. മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് അംഗം ഒഴിഞ്ഞ് സി പി എമ്മാണ് അടുത്തതായി ചെയർമാന്‍ പദവി ഏറ്റെടുക്കേണ്ടത്. ബിനു പുളിക്കക്കണ്ടത്തെയാണ് സി പി എം ചെയർമാനായി നിശ്ചയിച്ചത്. എന്നാല്‍ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട്.

പ്രിയങ്ക ഗാന്ധിയെത്തുന്നു: സ്ത്രീകള്‍ക്കായി പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്പ്രിയങ്ക ഗാന്ധിയെത്തുന്നു: സ്ത്രീകള്‍ക്കായി പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

ബിനു ഒഴികെ ആരെയും അംഗീകരിക്കാം

ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നാണ് ജോസ്. കെ മാണി വ്യക്തമാക്കുന്നത്. ഘടകക്ഷി നേതാവിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയാണ് സി പി എം ജില്ലാ നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന എല്‍ ഡി എഫ് യോഗം ഏറെ നിർണ്ണായകമായി മാറി. കേരള കോണ്‍ഗ്രസ് അംഗത്തെ നഗരസഭയില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബിനു പുളിക്കക്കണ്ടം.

ഏറ്റവും വലിയ ആ സ്വപ്നം നിറവേറ്റി ദില്‍ഷ: അന്ന് ബിഗ് ബോസില്‍ പറഞ്ഞത്, ഇത് അഭിമാന നിമിഷംഏറ്റവും വലിയ ആ സ്വപ്നം നിറവേറ്റി ദില്‍ഷ: അന്ന് ബിഗ് ബോസില്‍ പറഞ്ഞത്, ഇത് അഭിമാന നിമിഷം

നേരത്തെ ബി ജെ പി നേതാവായിരുന്നു ബിനു,

നേരത്തെ ബി ജെ പി നേതാവായിരുന്നു ബിനു, പിന്നീട് സി പി എമ്മില്‍ ചേർന്ന് മത്സരിച്ച് നഗരസഭാംഗമാവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പായിരുന്നു എല്‍ ഡി എഫിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച നഗരസഭയിലെ കൂട്ടുത്തല്ല്. അന്നത്തെ സംഭവത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ മർദ്ദിച്ചതിന് ബിനുവിനെതിരായ കേസും നിലവിലുണ്ട്.

ബൈക്കും കാറും ഒരിക്കലും തെക്ക് ദിശയിൽ പാർക്ക് ചെയ്യരുത്: വാസ്തു പറയുന്നത്

സി പി എമ്മിന് ആറ് അംഗങ്ങള്‍

ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. സി പി എമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും ബിനു പുളിക്കക്കണ്ടത്തിനാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ പാർട്ടി തീരുമാനിച്ചത്. സി പി എം പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയായിരുന്നു ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. കരാർ പ്രകാരം ഇദ്ദേഹം കഴിഞ്ഞയാഴ്ച രാജിവെച്ചു. 26 വാർഡുള്ള പാലാ നഗരസഭയിൽ മത്സരിച്ച 13 ൽ 11 സീറ്റിലും കേരള കോൺഗ്രസ് (എം) വിജയിച്ചിരുന്നു.

കോണ്‍ഗ്രസിന് അഞ്ചും സി പി എം 4,

കോണ്‍ഗ്രസിന് അഞ്ചും സി പി എം 4, കേരള കോണ്‍ഗ്രസ് ജോസഫ് - 3, എന്‍ സി പി 1, സി പി ഐ 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് നഗരസഭയിലെ മറ്റ് പാർട്ടികളുടെ നില. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ എല്‍ ഡി എഫിന് ആദ്യമായി പാലാ നഗരസഭയില്‍ ഭരണം പിടിക്കാന്‍ സാധിച്ചു എന്ന പ്രത്യേകതയും ഇത്തണവണയുണ്ട്.

 തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ

അതേസമയം, തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എം രാജിവയ്ക്കും. എല്‍ ഡി എഫ് ധാരണ പ്രകാരം ഇടത് മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വർഷം സിപിഎമ്മിനാണ്. 22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫിന് 14 അംഗങ്ങളും യു ഡി എഫിന് 7 അംഗങ്ങളുമാണ് ഉള്ളത്. ഷോണ്‍ ജോർജാണ് ഏക സ്വതന്ത്ര അംഗം.

English summary
Pala Municipality Chairman Post; Kerala Congress will not accept CPM nominee Binu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X