കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യായ വർഷത്തെ വരവേൽക്കാൻ പാലക്കാട്ടെ സർക്കാർ സ്കൂളുകൾ ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

പാലക്കാട്: പുതിയ അധ്യായന വർഷം തുടങ്ങാനിരിക്കെ ജില്ലയിലെ സർക്കാർ സ്ക്കൂളുകൾ മോടിപിടിപ്പിക്കുന്ന തിരക്കിൽ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ 20 സ‌്കൂളുകളിലാണ‌് അറ്റകുറ്റപ്പണി നടത്തുക. ഇതിൽ 18 സ‌്കൂളുകളിലെ പ്രവൃത്തി നടക്കുകയാണ‌്. കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ സ്ക്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്..

മികച്ച പഠന സൗകര്യങ്ങളാണ് സർക്കാർ സ്കൂളുകളിലേക്കുള്ള ഒഴുക്ക് വർധിക്കാൻ കാരണം. ഒരു സ‌്കൂളിന‌് പത്തുലക്ഷം രൂപ വീതമാണ‌് നീക്കിവച്ചിട്ടുള്ളത‌്. സ‌്കൂളുകൾ ഹൈടെക‌് ആക്കുന്ന ജോലികളാണ‌് പ്രധാനമായും ഈ തുക ഉപയോഗിച്ച‌് ചെയ്യുന്നത‌്. ക്ലാസു മുറികളിൽ ടൈൽസ‌് പതിക്കുക, സീലിങ്‌ പ്രശ‌്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ ചുമരുകൾ, ടോയ‌് ലെറ്റുകൾ തുടങ്ങിയവ വൃത്തിയാക്കുക, പെയിന്റടിക്കുക തുടങ്ങിയ ജോലികളാണ‌് പ്രധാനമായും ഇപ്പോൾ നടക്കുന്നത‌്. ജനപ്രതിനിധികൾ അടക്കം കുട്ടികളെ സർക്കാർ സ്കൂളുകളിൽ ചേർത്തുന്ന സമയമാണിത്. ജില്ലയിൽ എംബി രാജേഷ് എംപിയും വി ടി ബൽറാം എം ൽ എയും മക്കളെ സർക്കാർ സ്കൂളിൽ ചേർത്തിയിരുന്നു.

school

അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണയും കൂടുതൽ പേർ എത്തും എന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മോഡി പിടിപ്പിക്കൽ nadakkumath നടക്കുന്നത്. സ‌്കൂൾ തുറക്കുമ്പോഴേക്കും പണി പൂർത്തിയാക്കും. ജൂൺ ഒന്നിനാണ‌് സ‌്കൂളുകൾ തുറക്കുക. കഴിഞ്ഞ വർഷത്തെ ബജറ്റിൽ നീക്കിവച്ച തുക ഉപയോഗിച്ചാണ‌് പണികൾ നടത്തുന്നത‌്. 2018–19 ബജറ്റിൽ 20 ലക്ഷം രൂപ വീതമാണ‌് സ‌്കൂൾ അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ചത‌്. 20 സ‌്കൂളുകൾക്ക‌് തുക അനുവദിക്കും. ഈ വർഷത്തെ പദ്ധതികൾക്ക‌് അംഗീകാരം ലഭിക്കുന്ന മുറ‌യ്ക്ക‌് പണികൾ ആരംഭിക്കും. ഇതു കൂടാതെ കലാ–കായിക–പഠന നിവാരം മെച്ചപ്പെടുത്താനായി വിവിധ പദ്ധതികൾ ആവിഷ‌്കരിച്ചിട്ടുണ്ട‌്. ഹരിശ്രീ, വിജയശ്രീ പദ്ധതികൾ എസ‌്എസ‌്എൽസി, ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്തുന്നതിനാണ‌്. ഇതിന്റെ ഭാഗമായി ജില്ലയിൽ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നേറ്റമുണ്ടായി. ഒപ്പം തന്നെ കായിക– കലാ മുന്നേറ്റ ഞപദ്ധതികൾക്കായും തുക നീക്കിവയ‌്ക്കുന്നുണ്ട‌്.
സർക്കാർ സ്കൂളുകളെ കൂടുതൽ ജനപ്രിയമാക്കൻ ആണ് സർക്കാർ തീരുമാനം.
English summary
palakad government school getting ready for new academic year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X