കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷര്‍ക്കെതിരെ രണ്ട് അവിശ്വാസപ്രമേയങ്ങളില്‍ ഒന്ന് പാസായി

  • By Desk
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സ്ഥിരംസമിതി അധ്യക്ഷര്‍ക്കെതിരെ ശനിയാഴ്ച അവതരിപ്പിച്ച രണ്ട് അവിശ്വാസപ്രമേയങ്ങളില്‍ ഒന്ന് പാസായി. മറ്റൊന്ന് തള്ളി. ശനിയാഴ്ച സി.പി.എം. പിന്തുണയോടെയാണ് കോണ്‍ഗ്രസ് അവിശ്വാസപ്രമേയം പാസാക്കിയത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കുശേഷം നടത്തിയ വോട്ടെടുപ്പിലൂടെ പി. സ്മിതേഷ് അധ്യക്ഷനായ ക്ഷേമകാര്യ സ്ഥിരംസമിതിയെയാണ് പുറത്താക്കിയത്. നഗരകാര്യവകുപ്പ് റീജണല്‍ ജോയന്റ് ഡയറക്ടര്‍ മൃണ്‍മയി ജോഷിയായിരുന്നു വരണാധികാരി.

അതേസമയം വോട്ടുനില തുല്യമായതോടെ ആരോഗ്യകാര്യ സ്ഥിരംസമിതിക്കെതിരെ നല്‍കിയ അവിശ്വാസം തള്ളി. ജയന്തി രാമനാഥനാണ് ഈ സമിതി അധ്യക്ഷ. ആരോഗ്യ സ്ഥിരംസമിതിക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന്റെ അംഗം സാജിതാ ഫാഹിം ബാലറ്റ് പേപ്പറിന്റെ പിന്‍വശത്ത് ഒപ്പിട്ടിരുന്നില്ല. ഇവരുടെ വോട്ട് അസാധുവായതോടെ പ്രമേയത്തെ അനുകൂലിച്ചവരുടെയും എതിര്‍ത്തവരുടെയും വോട്ടുകള്‍ നാലുവീതമായി. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

palakkadmap

സംസ്ഥാനത്ത് ബി.ജെ.പി. ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്ടേത്. കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പരീക്ഷണവിധേയമായ ആദ്യസംഭവംകൂടിയായി ശനിയാഴ്ചത്തേത്. അതേസമയം ഇടതുമുന്നണിയുടെ ഒരംഗം ഒപ്പിടാന്‍ മറന്നത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയുടെ തന്ത്രം വിജയംകണ്ടുവെന്ന ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസിന്റെ പ്രതികരണം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാവുന്നുമുണ്ട്. നാല് സ്ഥിരംസമിതി അധ്യക്ഷര്‍ക്കെതിരെയാണ് യു.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഇതില്‍ രണ്ടെണ്ണത്തിന്റെ ചര്‍ച്ചയും വോട്ടെടുപ്പുമായിരുന്നു ശനിയാഴ്ച. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനെതിരെയുള്ള പ്രമേയം മേയ് മൂന്നിന് പരിഗണിക്കും. വികസനകാര്യസമിതിക്കെതിരെ ചര്‍ച്ച ശനിയാഴ്ച നിശ്ചയിച്ചിരുന്നു. നാലുമണിക്കാണ് ആദ്യം ഇതിന് സമയം നല്‍കിയിരുന്നത്. ഇത് കഴിഞ്ഞ ദിവസം രണ്ടുമണിക്കാക്കി മാറ്റിയതിലെ നിയമപ്രശ്‌നം ഉന്നയിച്ച് ബി.ജെ.പി. കത്തുനല്‍കിയിരുന്നു. ഇത് പരിഗണിച്ച് ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

അവിശ്വാസപ്രമേയം സംബന്ധിച്ച പാര്‍ട്ടി നിലപാട് അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നതിന് തൊട്ടുമുമ്പാണ് സി.പി.എം. നേതൃത്വം പ്രഖ്യാപിച്ചത്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന നിലപാട് പ്രഖ്യാപിച്ചതോടെ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയങ്ങള്‍ പാസാവുമെന്ന് ഉറപ്പായിരുന്നു. അതിനിടയിലാണ് ഇടത് സ്വതന്ത്രാംഗം സാജിത ഫാഹിം ഒപ്പിടാന്‍ മറന്നത്. ഇത് വരുംദിവസങ്ങളിലെ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിവെക്കും. സ്വതന്ത്രാംഗമായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എമ്മിനാവുകയുമില്ല.

English summary
palakad municipality non confidence motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X