കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് തോല്‍വി; കോണ്‍ഗ്രസിനെതിരെ വീരേന്ദ്രകുമാര്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തവരവെ പാലക്കാട് തോല്‍വി ഉയര്‍ത്തിക്കാട്ടി ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ വീണ്ടും രംഗത്തെത്തി. തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയ യുഡിഎഫ് ഉപസമതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടി ആവശ്യമാണെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉറപ്പുലഭിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. നീതിപൂര്‍വകമായ നടപടിയാണ് ഇക്കാര്യത്തില്‍ വേണ്ടത്. ആര്‍എസ്പിക്ക് കിട്ടിയതുപോലുള്ള പരിഗണന ജെഡിയുവിനും യുഡിഎഫില്‍ ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

veerendra-kumar

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന് റെക്കോര്‍ഡ് തോല്‍വിയാണ് പാലക്കാട് നേരിടേണ്ടിവന്നത്. ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ അനാസ്ഥ കാരണമാണെന്ന് ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ഉപസമതി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഇതുവരെ കെപിസിസി പ്രസിഡന്റിന് നല്‍കിയിട്ടില്ല.

ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടതിനെ തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ പി.പി. തങ്കച്ചന്‍ ഉപസമിതിയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് പി.പി.തങ്കച്ചന്‍ പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല. പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ വീഴ്ചയാണ് വീരേന്ദ്ര കുമാറിന്റെ തോല്‍വിക്ക് കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, ഡിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് നടപടി അനിശ്ചിതമായി നീളുകയാണ്.

English summary
Palakkad drubbing: veerendra kumar says Congress failed to deliver justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X