പാലക്കാട് നഗരസഭ: അവിശ്വാസത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു!
സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക നഗരസഭയായ പാലക്കാട് ബിജെപി തന്നെ ഭരിക്കും. ഇന്നാണ് നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാനിരുന്നത്. എന്നാല്‍ അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു യുഡിഎഫ് അംഗം രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെയാണ് കൗണ്‍സിലര്‍ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെട്ടേക്കുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ

ചര്‍ച്ച ചെയ്യാന്‍
പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ ഒക്ടോബര്‍ 24 നായിരുന്നു യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. ഇന്ന് രാവിലെയാണ് പ്രമേയം ചര്‍ച്ച ചെയ്യാനിരുന്നത്.

ഒപ്പുവെച്ചിരുന്നു
52 അംഗ പാലക്കാട് നഗരസഭയില്‍ ബിജെപി 24, യുഡിഎഫ് 17, സിപിഎം 9 ,വെല്‍ഫയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.
കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീകക്ഷികള്‍ക്ക് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എക അംഗവും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു.

സാധിക്കില്ല
അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരേയുള്ള യുഡിഎഫ് അവിശ്വാസം പാസാവാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. 17 അംഗങ്ങളുള്ള യുഡിഎഫിന് പുറമെ സിപിഎമ്മിന്റെ ഒമ്പതും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒന്നും ചേര്‍ന്നാലെ ഈ സഖ്യയിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ.

പിന്തുണ
ഒരു സ്വതന്ത്ര അംഗ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് ഏറെക്കുറേ ഉറപ്പായിരിരുന്നു.

രാജിവെച്ചു
എന്നാല്‍ ഇതിനിടെയാണ് യുഡിഎഫിനെ ഞെട്ടിച്ച് ഒരു കോണ്‍ഗ്രസ് അംഗം രാജിവെച്ചിരിക്കുന്നത്. കല്‍പ്പാത്തി കൗണ്‍സിലര്‍ വി ശരവണന്‍ ആണ് രാജിവെച്ചത്.ഇയാള്‍ ഇന്ന് രാവിലെയാണ് സെക്രട്ടറിക്ക് കത്ത് കൈമാറിയത്.

വിപ്പ് മറികടന്ന്
ഇതോടെ അംഗങ്ങളുടെ എണ്ണം 26 ആയി ചുരുങ്ങി. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് രാജി.

ആത്മവിശ്വാസം
നാല് മാസം മുന്‍പ് നേരത്തേ ബിജെപിയുടെ അഞ്ച് സ്ഥിരം സമിതി അധ്യക്ഷർക്കെതിരെ യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ചിരുന്നു. സിപിഎം പിന്തുണയോടെ അതിൽ നാലെണ്ണത്തിലും യുഡിഎഫ് വിജയിച്ചിരുന്നു.

ബിജെപി അധികാരത്തില്‍
ഈ ആത്മവിശ്വാസത്തിലായിരുന്നു പുതിയ അവിശ്വാസപ്രമേയ നോട്ടീസ് യുഡിഎഫ് അവതരിപ്പിച്ചത്. കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും കോൺഗ്രസ് സിപിഎം അനൈക്യമാണ് പാലക്കാട് ബിജെപിക്ക് അധികാരം സമ്മാനിച്ചത്.

നഗരസഭ ഭരണം
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നഗരസഭ ഭരണം ബിജെപിക്ക് ലഭിച്ചത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതും സ്ഥിരം അദ്ധ്യക്ഷ പദവികൾ നഷ്ട്പപെട്ടതും നഗരസഭ ഭരണത്തെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications