കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ഫോളോവേഴ്‌സ് 3 ലക്ഷം; 'ശരിക്കും പണി' മോഷണം; ഹൈടെക് മോഷ്ടാവ് പിടിയില്‍

Google Oneindia Malayalam News

‌പല തരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മൾ കേട്ടുകാണും. വീട്ടിൽ കയറി മോഷ്ടിക്കുന്നതും. വഴിയിൽ നിന്ന് തട്ടിപ്പറിക്കുന്നതും, ബസിൽ നിന്നും പോക്കറ്റടിക്കുന്നതും ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ട്രെയിനിൽ വെച്ച് മടയക്കി പണം തട്ടുന്നതും എന്നുവേണ്ട പലതരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മൾ കേട്ടുകാണും.

മോഷണം ഏതായാലും മോഷ്ടാക്കാളെ കേരള പോലീല് പൊക്കാറും ഉണ്ട്. ഇനി പറയാൻ പോകുന്നത്. ഒരു മോഷണത്തെക്കുറിച്ചാണ്.. സാധാരണ മോഷണം അല്ല...ഹൈടെക് മോഷണം. ഫേസ്ബുക്കിൽ പേജൊക്കെ ഉണ്ടാക്കി ഒരു മോഷണം. സംഭവം വിശ​ദമായി പറയാം.
വാഹനം തട്ടിയെടുത്ത് മുങ്ങലാണ് ഇയാളുടെ പ്രധാന പണി.

1

അതും ഒട്ടും സംശയം തോന്നിപ്പിക്കാതെ. മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സുളള ഹൈടെക് കാര്‍ മോഷ്ടാവ് .പാലക്കാട് വെച്ചാണ് ഇയാൾ പിടിയിലായത്.പഴയ വാഹനം വില്‍പ്പന എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഉടമ പാലക്കാട് ചിറ്റൂര്‍ സ്വദേശി നവാസ് ആണ് പിടിയിലായത്.വാഹനം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ചെറിയ തുക നല്‍കി വാഹനം ടെസ്റ്റ് ഡ്രൈവിന് വാങ്ങി മുങ്ങുന്നതാണ് പ്രതിയുടെ രീതി. ഇയാളുടെ സുഹൃത്ത് മുഹമ്മദും കസബ പൊലീസിന്റെ പിടിയിലായി.

2

ഫേയ്‌സ്ബുക്കില്‍ 317000 ഫോളോവേഴ്‌സുണ്ട് നവാസിന്റെ 'പഴയ വാഹനം വില്പന' എന്ന ഗ്രൂപ്പിന്..ഗ്രൂപ്പില്‍ വാഹനം വിൽക്കാൻ താത്പര്യം കാണിക്കുന്നവരുമായി പ്രതി സൗഹൃദം സ്ഥാപിക്കും. ശേഷം ഇവര്‍ക്ക് ചെറിയ തുക അഡ്വാന്‍സ് ആയി നല്‍കി വാഹനം ടെസ്റ്റ് ഡ്രൈവിനായി വാങ്ങും. പിന്നെ ഇയാൾ ഈ കാറും കൊണ്ട് മുങ്ങും

3

ഒക്ടോബര്‍ 24ന് ഇയാളുടെ രീതിപോലെ ചന്ദ്രനഗറില്‍ വച്ച് കോഴിക്കോട് വടകര സ്വദേശിയുടെ റിട്ട്‌സ് കാര്‍ 15000 രൂപ അഡ്വാന്‍സായി നല്‍കി ടെസ്റ്റ് ഡ്രൈവിനായി വാങ്ങി. പിന്നീട് ഇയാളുടെ വിവരമൊന്നും കിട്ടിയില്ല. സിസിടിവി,സിഡിആര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണ് പ്രതി പിടിയിലായത്.

5

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷണം പോയ കാര്‍ കോയമ്പത്തൂരില്‍ നിന്നും കണ്ടെടുത്തു.പ്രതികള്‍ക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ നിരവധി കേസുകളുളളതായാണ് പൊലീസ് പറയുന്നത്.നവാസിന്റെ പേരില്‍ മാത്രം പാലക്കാട് - തൃശ്ശൂര്‍ ജില്ലകളിലായി 14 മോഷണ കേസ്സുകളുണ്ട്.നിരവധി തവണ പ്രതികള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഇവരുടെ ജീവിതം. ആഡംബരമായിട്ടാണ് ജീവിക്കാറുള്ളത്.

English summary
palakkad: Fraud through Facebook group,high tech thief caught by police, here how
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X