ആർ.എസ്.എസ് പ്രവർത്തകൻ്റെ കൊല; പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന; അന്വേഷണം ഊർജിതം
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നു. അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നത്. പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, കാറിൻ്റെ നമ്പര്‍ മാത്രം ലഭിച്ചിട്ടില്ല. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിന് അന്വേഷണം ഊർജിതമായി നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച രാവിലെ 8.58 ന് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത് അക്രമി സംഘം എത്തിയത് പകൽ 7 മണിയോടെയെന്നും വ്യക്തമായി. ഒന്നര മണിക്കൂറിലധികം സഞ്ജിത്തിനെ കാത്ത് പ്രതികൾ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവമ്പില്‍ 6.35 ഓടെ പ്രതികളെത്തിയിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ദീര്‍ഘ കാലമായി നടത്തിയ ആസൂത്രണമായതിനാല്‍ പ്രതികളിലേക്ക് വേഗത്തിലെത്തുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.
ഇത് എന്ത് വേഷമാണ്, നടിയുടെ സ്റ്റൈലൻ ചിത്രം വൈറലാവുന്നു

പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കാറിൻ്റെ നമ്പര്‍ മാത്രം ലഭിച്ചിട്ടില്ല. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിന് അന്വേഷണം ഊർജിതമായി നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന വിലയിരുത്തലിലാണ് ഇപ്പോഴും പൊലീസുള്ളത്. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ.

സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കഴിഞ്ഞദിവസവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

അതിനിടെ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ട്. കോയമ്പത്തൂരിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട് സംശയമുള്ള മൂന്നുപേരെ ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications