ശ്രീനിവാസൻ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
പാലക്കാട്: പാലക്കാട് നടന്ന ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി പോലീസ് പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനം ഓടിച്ച ഒരാളുമാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടോയേക്കും.
അതേസമയം, പാലക്കാട് ജില്ലയിലെ ഇന്നലെ എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെ ആറംഗ കൊലപാതക സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്ബാല്‍ എന്ന ആളെ ആയിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക സമയത്ത് ഇയാൾ ഓടിച്ച ആക്ടിവയും പൊലീസ് കണ്ടെത്തി.കൊലയാളി സംഘങ്ങൾ ചുവന്ന നിറത്തിലുള്ള മാരുതി കാറിൽ ആണ് ആയുധം എത്തിച്ചതെന്ന വിവരവും അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു.

എന്നാൽ, ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതികൾ പാലക്കാട് ബി ജെ പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ ആയിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. മൂന്ന് ബൈക്കുകളും കാറും ഉപയോഗിച്ച് ആയിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. ഇതിൽ അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ ആണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.
Recommended Video


അതേസമയം, കഴിഞ്ഞ ദിവസം ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍ ആയിരുന്നു. കോങ്ങാട് സ്വദേശി ബിലാലിനെ ആണ് അന്വേഷണ സംഘം പിടികൂടിയത്. ആറംഗ കൊലയാളി സംഘമാണ് കൊലപാതകത്തിൽ പങ്കെടുത്തത് എന്ന് പൊലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആയ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തിരുന്നു. സദ്ദാം ഹുസൈൻ, അഷ്ഫാഖ്, അഷ്റഫ് എന്നിവരെ ആണ് കോടതി റിമാന്റ് ചെയ്തത്. ഇതിന് പിന്നാലെ ആയിരുന്നു ഒരു പ്രതി കൂടി പൊലീസ് പിടിയിൽ ആയത്.

അതേസമയം, ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടിയിരുന്നു. ഈ മാസം 28 - ന് വൈകിട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെതാണ് പുതിയ ഉത്തരവ്. നിരോധാജ്ഞ നീട്ടണമെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ജില്ലയിൽ ഇത് രണ്ടാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്.

പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. എന്നാൽ, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ശ്രീനിവാസന് വെട്ടേൾക്കുകയായിരുന്നു. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications