കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല
പാലക്കാട:പാലക്കാട് ജില്ലയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധു 34 നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന സിന്ധു ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
സിന്ധു കീമോ ചികിത്സ ഉള്‍പ്പെടെ നിരവധി ചികിത്സ നടത്തി വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു.

പിന്നീട് സിന്ധുവിനെ പാലക്കാടേക്ക് മാറ്റുകയായിരുന്നു. സിന്ധുവിന്റെ കൊവിഡിന്റെ ഉറവിടം വ്യക്തമല്ല. കുടുംബത്തില്‍ ഇതുവരെ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
Recommended Video
സിന്ധുവിനെ കൂടാതെ ഇന്ന് സംസ്ഥാനത്ത് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമൂ(82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80), ഇടുക്കി തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതന്‍ (55) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്.
സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെടുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഇടുക്കിയിലെ മെഡിക്കല്‍ കോളെജിലായിരുന്നു ആദ്്യം ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ചകോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ഇദ്ദേഹം ചികിത്സയെടുക്കുന്നുണ്ട്.
ആന്റി വൈറല്‍, പ്ലാസ്മ ചികിത്സയടക്കം അജിതന് നല്‍കിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.












Click it and Unblock the Notifications