Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലത്തായി കേസില്‍ ട്വിസ്റ്റ്: പീഡനം നടന്നതിന് തെളിവ്, ടൈലില്‍ രക്തക്കറ... പത്മരാജന്‍ കുടുങ്ങിയേക്കും

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡന കേസില്‍ ട്വിസ്റ്റ്. പുതിയ സംഘത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് കിട്ടി. ആദ്യം രണ്ട് പോലീസ് സംഘങ്ങള്‍ അന്വേഷിച്ച കേസില്‍ പ്രതിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല എന്ന് വിധിയെഴുതിയിരുന്നു. ഐജി ശ്രീജിത്ത് മേല്‍നോട്ടം വഹിച്ച സംഘമാണ് രണ്ടാമത് കേസ് അന്വേഷിച്ചിരുന്നത്.

നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്.. ബംഗാളിൽ എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലുളള രക്ഷാപ്രവർത്തനം..ചിത്രങ്ങൾ

എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മൂന്നാം സംഘം അന്വേഷണം ഏറ്റെടുത്തു. വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഈ സംഘമാണ് നിര്‍ണായകമായ തെളിവ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയായ ബിജെപി നേതാവ് കുടുങ്ങാനാണ് സാധ്യത. വിവരങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
    Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

    ബിജെപി നേതാവ് പ്രതിയായ കേസ്

    ബിജെപി നേതാവ് പ്രതിയായ കേസ്

    ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനാണ് കേസിലെ പ്രതി. ആദ്യം പാനൂര്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. ഇതോടെ പത്മരാജന്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ കണ്ണൂരില്‍ പലിയടത്തും പത്മരാജനെ കണ്ടിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല എന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു.

    പുതിയ സംഘം

    പുതിയ സംഘം

    പ്രതിഷേധം കനത്തതോടെ പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും പ്രതിക്കെതിരെ തെളിവ് ലഭിച്ചില്ല എന്നാണ് പോലീസ് അറിയിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കുകയായിരുന്നു അന്വേഷണ സംഘം. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പുതിയ സംഘത്തിന് അന്വേഷണം കൈമാറി.

    പുറത്തായ ഫോണ്‍ കോള്‍

    പുറത്തായ ഫോണ്‍ കോള്‍

    ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പിന്നീട് കേസ് അന്വേഷിച്ചത്. ഈ സംഘവും പെണ്‍കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുത്തില്ല. പത്മരാജനെ ന്യായീകരിച്ചുള്ള ഐജി ശ്രീജിത്തിന്റെതെന്ന പേരില്‍ ഒരു ഫോണ്‍ കോള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതും വലിയ വിവാദമായി. കേസിലെ നിര്‍ണായകമായ വശങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു.

    വനിതാ ഓഫീസര്‍മാരുടെ ഇടപെടല്‍

    വനിതാ ഓഫീസര്‍മാരുടെ ഇടപെടല്‍

    പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് ഹൈക്കോടതി പുതിയ സംഘത്തിന് അന്വേഷണം കൈമാറാന്‍ നിര്‍ദേശിച്ചു. രണ്ട് വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിന്നീട് എത്തിയത്. ഇവരുടെ അന്വേഷണത്തിലാണ് ഇപ്പോള്‍ തെളിവ് ലഭിച്ചിരിക്കുന്നത്.

    രക്തക്കറ കണ്ടെത്തി

    രക്തക്കറ കണ്ടെത്തി

    സ്‌കൂളിലെ ബാത്ത് റൂമില്‍ വച്ച് പത്മരാജന്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായിരുന്നു. ഈ മൊഴിയുടെ ആധികാരികതയാണ് പുതിയ സംഘം പരിശോധിച്ചത്. ബാത്ത് റൂമിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധന നടത്തി. ഈ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്.

    പത്മനാഭന് കുരുക്ക്

    പത്മനാഭന് കുരുക്ക്

    ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ഇപ്പോള്‍ തെളിവ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധന നടത്തുന്നു എന്നാണ് വിവരം. എല്ലാ തെളിവുകളും ശേഖരിച്ച് വൈകാതെ തന്നെ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇതോടെ പത്മനാഭന് കുരുക്ക് മുറുകും. പോക്‌സോ കേസില്‍ ഇരയുടെ മൊഴി അവിശ്വസിച്ച ആദ്യ അന്വേഷണ സംഘങ്ങളുടെ നടപടി വീണ്ടും ചര്‍ച്ചയാകും.

    സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+