കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ കാരായിമാര്‍ പത്രിക സമര്‍പ്പിച്ചു; പണംനല്‍കിയത് പത്മനാഭന്‍, മത്സരിയ്ക്കാന്‍ ഫസലിന്റെ ഭാര്യ

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കൊല്ലപ്പെട്ട ഫസലിന്റെ വിധവ മറിയം ഫസലും ഇത്തവണ മത്സര രംഗത്തുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേയ്ക്കാണ് കാരായി രാജന്‍ മത്സരിയ്ക്കുന്നത്. പാട്യം ഡിവിഷനില്‍ നിന്നാണ് രാജന്‍ മത്സരിയ്ക്കുന്നത്. കാരായി രാജന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് എഴുത്തുകാരനായ ടി പത്മനാഭനായിരുന്നു.

Karayi

തലശ്ശേരി നഗരസഭയിലേയ്ക്കാണ് കാരായി ചന്ദ്രശേഖരന്‍ മത്സരിയ്ക്കുന്നത്. ചെള്ളക്കര വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്.

എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ച കേസിലാണ് കാരായിമാര്‍ പ്രതികളായിട്ടുള്ളത്. രണ്ട് പേരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിയ്ക്കരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് രണ്ട് പേരും കണ്ണൂരിലെത്തിയത്.

മുഹമ്മദ് ഫസലിന്റെ ഭാര്യ മറിയം ഫസലിനെ ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തിറക്കിയിരിയ്ക്കുന്നത് എസ്ഡിപിഐ ആണ്. തലശ്ശേരി നഗരസഭയിലെ കൈവട്ടം വാര്‍ഡിലാണ് മറിയം മത്സരിയ്ക്കുന്നത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാന്‍ കണ്ണൂരിലെത്തിയ കാരായിമാര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. നഗരത്തില്‍ രണ്ട് പേരുടേയും ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ കാരായി രാജനായിരിയ്ക്കും എല്‍ഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

English summary
Panchayath Election: Karayi Rajan and Chnadrasekharan submitted nomination. Fazal's wife also contesting in election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X