പീഡനക്കേസിൽപ്പെട്ട പഞ്ചായത്തംഗം രാജിവയ്ക്കണമെന്ന് യുഡിഎഫ്
മേപ്പയ്യൂർ : പീഡനക്കേസിൽ ഉൾപ്പെട്ട കീഴരിയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് അംഗം എംകെ മിനീഷ് രാജിവയ്ക്കണമെന്നു കെപിസിസി നിർവാഹക സമിതി അംഗം യു രാജീവൻ. പോക്സോ നിയമപ്രകരം കേസെടുത്തിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന സിപിഎം നേതൃത്വം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, എം.കെ. അബ്ദുറഹ്മാൻ, ചുക്കോത്ത് ബാലൻ നായർ, ബി. ഉണ്ണിക്കൃഷ്ണൻ, ഒ.കെ. കുമാരൻ, പാറോളി ശശി, എം.കെ. സുരേഷ് ബാബു, കെ. റസാഖ് എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications