കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനൂരിലെ സ്‌ഫോടനം: സിപിഎം വനിതാ നേതാവ് അറസ്റ്റില്‍

Google Oneindia Malayalam News

കണ്ണൂര്‍: പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിച്ച സംഭവത്തില്‍ സിപിഎം വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഈസ്റ്റ് ചെറ്റക്കണ്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ നിര്‍മല ആണ് അറസ്റ്റിലായത്. അങ്കണവാടി വര്‍ക്കറാണ് നിര്‍മല.

സ്‌ഫോടനം നടന്ന സ്ഥലത്ത് തെളിവ് നശിപ്പിച്ചു എന്നതാണ് നിര്‍മലയ്ക്ക് മേലുള്ള കുറ്റം. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

CPM

പ്രദേശത്ത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയാണ് നിര്‍മല. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് ഓല കൂട്ടിയെത്തി കത്തിയ്ക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. നിര്‍മല ഒറ്റക്കായിരുന്നില്ല ഇത് ചെയ്തതെന്നും പോലീസ് പറയുന്നുണ്ട്.

തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് പിടിയിലായവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് നിര്‍മലയെ പോലീസ് ചോദ്യം ചെയ്തത്. കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് പോലീസ് അറിയിച്ചു.

കേസില്‍ ഇതുവരെ മൂന്ന് സിപിഎം നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ലോക്കല്‍ കമ്മിറ്റി അംഗമായ വിജിത്ത് ലാല്‍, ബ്രാഞ്ച് സെക്രട്ടറി വിഎം ചന്ദ്രന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

ബോംബ് സ്‌ഫോടന കേസുകളില്‍ കണ്ണൂരില്‍ ആദ്യമായാണ് ഒരു വനിത സിപിഎം നേതാവ് അറസ്റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ ഇനിയും അറസ്റ്റിലായേക്കും എന്നാണ് റിപ്പോര്‍ട്ട്.

English summary
Panoor Bomb Blast: police arrested CPM woman leader Nirmala for destroying the evidence. Nirmala is CPM's East Chettakkandy ex branch secretary .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X