കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ പറപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ കേസ്

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പാരാസെയ്‌ലിംഗിന് അയച്ച മാതാപിതാക്കള്‍ക്കെതിരെ കേസ്. എടക്കാട് പൊലീസാണ് കേസെടുത്തത്. മുനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എസ് പിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്

ഇന്നലെ (മെയ് 21) യാണ് പിഞ്ച് കുഞ്ഞിനെ രക്ഷകര്‍ത്താളും സാഹസിക പറക്കല്‍ നടത്തിയ സംഘടനയും ചേര്‍ന്ന് തനിച്ച് പറക്കാന്‍ അയച്ചത്. സെയ്‌ലിംഗിന് അയക്കുമ്പോള്‍ തന്നെ കുഞ്ഞ് വാവിട്ട് കരയുന്നുണ്ടായിരുന്നു. തിരുകെയെത്തുമ്പോള്‍ കുഞ്ഞ് പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു.

Paraglide

കുഞ്ഞിനെ വൈദ്യുരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹെല്‍മററ് ഉള്‍പ്പടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയായിരുന്നു കുഞ്ഞിനെ പറത്തിയത്. കോഴിക്കോട് മാസ എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ സംഘാടകന്റെ മകളുടെ മകള്‍ നിയാ നിസാമത്തിനെയാണ് പാരാസെയിലിംഗിന് അയച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളായ മുഹമ്മദ് നിസാം, സഫ്രീന എന്നിവര്‍ക്കെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്.

മുന്‍പ് പയ്യാമ്പലം ബീച്ചില്‍ നടത്തിയ അഡ്വഞ്ചര്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്ത ശേഷം കളക്ടര്‍ ബാലകരിരണ്‍ പാരാമോട്ടോറിംഗ് നടത്തുന്നതിനിടെ അപകടത്തില്‍ പെട്ടിരുന്നു.

English summary
Parasailing controversy; Police registered case against Parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X