കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരവൂര്‍ വെടിക്കെട്ട് അപകടം; പീതാംബരക്കുറുപ്പിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ നൂറിലധികംപേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പീതാംബരകുറുപ്പിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. മൊഴിയെടുക്കുന്നതിനായി ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.

ജില്ലാ ഭരണകൂടം നിഷേധിച്ച വെടിക്കെട്ട് പീതാംബരകുറുപ്പിന്റെ ശുപാര്‍ശയോടെയാണ് പിന്നീട് നടന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്സവത്തിനിടെ പീതാംബര കുറുപ്പിന് നന്ദി അറിയിച്ചുകൊണ്ട് അനൗണ്‍സ്‌മെന്റുമുണ്ടായി. ഇതുസംബന്ധിച്ച വിശദാംശങ്ങളെടുക്കാനായാണ് കോണ്‍ഗ്രസ് നേതാവിനെ വിളിച്ചുവരുത്തുന്നത്.

peethambara-kurup

ക്ഷേത്രം ഭാരവാഹികളാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ഇതേതുടര്‍ന്ന് മൊഴിയില്‍ പരാമര്‍ശിക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും പറവൂര്‍ നഗരസഭാ ഭാരവാഹികള്‍ക്കും തെളിവെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു.

രണ്ടു മാസത്തിനകം അന്വേഷണ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചെന്നെയിലെ എക്‌സ്‌പ്ലോസീവ്‌സ് ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ എ.കെ.യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. വെടിക്കെട്ടു ദുരന്തത്തിനിടയാക്കിയ സാഹചര്യങ്ങള്‍, ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ തുടങ്ങിയവ അന്വേഷണ പരിധിയില്‍പ്പെടും.

English summary
Paravoor fire accident; Peethambara Kurup gets notice for appear before inquiry commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X