വിധിയെഴുതാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ജഡ്ജും; രക്ഷിതാക്കള്‍ കൈയോടെ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തിരുവാതിരയ്ക്ക് വിധിയെഴുതാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വിധികര്‍ത്താവും. ഒരുകൂട്ടും രക്ഷിതാക്കളും അധ്യാപകരും ഇയാളെ കൈയോടെ പിടികൂടിയതോടെ സംഘാടകര്‍ അടിയന്തരമായി വിധികര്‍ത്താവിനെ മാറ്റി. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ തിരുവാതിരകളിയുടെ വിധികര്‍ത്താവായാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയും എത്തിയത്. ഇത് തിരിച്ചറിഞ്ഞ ഒരുകൂട്ടം അധ്യാപകരും രക്ഷിതാക്കളും ബഹളം വെക്കുകയായിരുന്നു.

അവധി ദിവസങ്ങളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം ജില്ലാ കലക്ടറുമായി സംവദിക്കാം

വിധിനിര്‍ണയിക്കുന്നതില്‍ കൃത്രിമം കാണിക്കുന്നവരെയാണ് വിദ്യാഭ്യാസ വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്.

melastage

പണക്കൊഴുപ്പിന് അനുസരിച്ച് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്ന രക്ഷിതാക്കളും സ്‌കൂളുകളും ഉള്ളതിനാല്‍ മറ്റുള്ള രക്ഷിതാക്കളും വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ചയാണ് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്‌റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചത്.

English summary
Parents caught the judge who is in the black list
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്