പൂജപ്പുരയില്‍ 65 വയസിന് മുകളിലുള്ളവര്‍ക്ക് പരോള്‍ പരിഗണനയില്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിജിപി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 65 വയസിന് മുകളിലുള്ളവര്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണനയില്‍. ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ജയിനുള്ളിലെ കഫറ്റീരിയ, പെട്രോള്‍ പമ്പ് ജീവനക്കാരെ ജയിലിനുള്ളില്‍ പ്രത്യേകം സംവിധാനത്തിലേക്ക് മാറ്റി. നിലവില്‍ പ്രായമുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കിയാണ് ജയിലില്‍ പരിശോധന നടത്തുന്നത്. ജയിലിലെ പൊതു ശുചിമുറികള്‍, പാത്രങ്ങള്‍ തുടങ്ങിയവയിലൂടെയാവാം രോഗവ്യാപനം എന്നാണ് കരുതുന്നത്.
477 പേര്‍ക്കാണ് ഇപ്പോള്‍ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 363 പേരില്‍ പരിശോധന നടത്തിയതില്‍ 114 പേര്‍ കൊവിഡ് ബാധിതകരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ 4 ഉദ്യോഗസ്ഥര്‍ക്കും 110 തടവുകാര്‍ക്കുമായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
ഇതുവരേയും ജയിലില്‍ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ജയിലില്‍ പ്രത്യേകം പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാനാണ് തീരുമാനം.
ജയിലില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത് 72 കാരനായ മണികണ്ഠനായിരുന്നു. അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഞായറാഴ്ച്ചയാണ് മണികണ്ഠന്‍ മരണപ്പെടുന്നത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇദ്ദേഹത്തിന് മറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ നേരിട്ടിരുന്നു. പെട്ടെന്നുണ്ടായ ദേഹാസ്വാസസ്ഥത ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
'കോണ്ഗ്രസില് കഴിവുള്ള നേതാക്കള് ചോദ്യം ചെയ്യപ്പെടുന്നു'; വിമര്ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ
ഷഹീന് ബാഗ് സമരത്തിന് പിന്നില് ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി
ആരോഗ്യ സംരക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി ഇപി ജയരാജന്