• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിരപരാധികളായ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നു; ആരോപണങ്ങളുമായി എസ്ഡിപിഐ നേതാക്കള്‍

Google Oneindia Malayalam News

കൊച്ചി: ആലപ്പുഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരപരാധികളായ എസ് ഡി പി ഐ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഫിറോസ് എന്ന പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും രാജേഷ് എന്ന പൊലീസുകാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ജയ്ശ്രീരാം എന്ന് വിളിപ്പിച്ചെന്നും സംസ്ഥാന സെക്രട്ടറിമാരായ റോയ് അറയ്ക്കലും അജ്മലും ഇസ്മയിലും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒമൈക്രോണ്‍ വകഭേദം: ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ, കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ഒമൈക്രോണ്‍ വകഭേദം: ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ, കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പച്ചക്കള്ളം പറയുകയാണെന്നും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കള്ളക്കഥകള്‍ മെനയുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പൊലീസ് എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അതിക്രമം കാണിക്കുകയാണ്. റെയ്ഡിന്റെ പേരില്‍ തെരുവ് ഗുണ്ടകളെപ്പോലെയാണ് പൊലീസ് പെരുമാറുന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ ചോദിച്ചു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തെറ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നതിന് പകരം എ ഡി ജി പി വിജയ് സാഖറെ രാജിവയ്ക്കുമെന്നാണ് പറയുന്നത്. അതിന്റെ ആവശ്യം എന്താണെന്നും നേതാക്കള്‍ ചോദിക്കുന്നു. പ്രവര്‍ത്തകര്‍ അനുഭവിച്ച പീഡനങ്ങളാണ് ഞങ്ങളുടെ തെളിവെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം അന്വേഷണം നടത്തട്ടയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എസ്ഡിപിഐക്കാര്‍ക്ക് എതിരെ ഒരു എഫ് ഐ ആര്‍ എങ്കിലും ഉണ്ടെന്ന് തെളിയിക്കാന്‍ സുരേന്ദ്രനാവുമോയെന്ന് നേതാക്കള്‍ ചോദിച്ചു. ക്ഷേത്ര ആക്രമണക്കേസില്‍ ഏതെങ്കിലും എസ്ഡിപിഐ ക്കാരന് പങ്കുണ്ടൊയെന്ന് തെളിയിക്കാന്‍ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് അതിക്രമം നടത്തുന്നെന്ന് ആരോപിച്ച് കഴി#്ഞ ദിവസം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മണ്ണഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് പോലീസ് ശ്രമമെങ്കില്‍ നിയമപരമായും ജനകീയമായും നേരിടുമെന്നും എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞിരുന്നു.

പുലര്‍ച്ചെ മണ്ണഞ്ചേരി അടിവാരം പനക്കല്‍ ഹാരിസ്, ആര്യാട് പള്ളിമുക്ക് അസ്ലം എന്നിവരുടെ വീടുകളിലെത്തിയ പോലീസ് സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കതകുകള്‍, ജനലുകള്‍, ഗൃഹോപകരണങ്ങള്‍, ടാപ്പുകള്‍, ചെടിച്ചട്ടികള്‍, കുടിവെള്ള കണക്ഷന്‍ തുടങ്ങിയവ തല്ലിത്തകര്‍ത്ത് നിരവധി നാശനഷ്ടങ്ങളാണ് പോലീസ് ഉണ്ടാക്കിയത്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുന്ന ആര്‍ എസ് എസ് ക്രിമിനലുകള്‍ക്കുവേണ്ടി അവരുടെ തീരുമാനം നടപ്പാക്കാനാണ് പോലീസ് നീക്കമെങ്കില്‍ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനേ ഉപകരിക്കൂ. സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും പോലീസിനെ കയറൂരി വിടുന്നത് അംഗീകരിക്കാനാവില്ല.

നിരപരാധികളെ കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായ പോലീസ് വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും വിരട്ടുകയും പരാക്രമം കാണിക്കുകയും ചെയ്യുകയാണ് . ക്രമസമാധാനം തകര്‍ന്നതായി വാര്‍ത്തകള്‍ സൃഷ്ടിച്ച് കേന്ദ്ര ഇടപെടലിന് കളമൊരുക്കുകയാണ് കേരളാ പോലീസ് . സംഘപരിവാര കേന്ദ്രങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറിയിരിക്കുകയാണെന്നും പോലീസ് അതിക്രമത്തിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി .

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
  English summary
  Party's State Leaders say police are hunting down innocent SDPI activists
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X