ഗീത ഗോപി ജാഗ്രത പുലർത്തിയില്ല!! മകളുടെ ആഡംബര വിവാഹത്തിൽ എംഎൽഎയ്ക്ക് താക്കീത്!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: മകളുടെ ആഡംബര വിവാഹത്തിൽ സിപിഐ എംഎൽഎ ഗീത ഗോപിക്ക് പാർട്ടിയുടെ താക്കീത്. തൃശൂർ‌ ജില്ല എക്സിക്യൂട്ടീവ് ആണ് എംഎൽഎയെ താക്കീത് ചെയ്തത്. സംഭവത്തില്‍ ജില്ലാ കൗൺസിലിനോട് സംസ്ഥാന എക്സിക്യൂട്ടീവ് വിശദീകരണം തേടാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി എന്ന നിലയിൽ ഗീത ജാഗ്രത പുലർത്തിയില്ലെന്ന് തൃശൂര്‍ ജില്ലാ നേതൃത്വം വിമർശിച്ചു. ആഡംബര വിവാഹത്തോട് എതിർ സമീപനം സ്വീകരിക്കുന്ന പാർട്ടിക്ക് ഗീതയുടെ നടപടി അവമതിപ്പുണ്ടാക്കിയെന്നും പാർട്ടി വിമർശിച്ചു. പാർട്ടിയുടെ പെരുമാറ്റച്ചട്ടം അറിയാത്ത ആളല്ല ഗീതയെന്നും ജില്ലാ നേതൃത്വം പറഞ്ഞു.

geetha gopi

ജൂൺ നാലിന് ഗുരുവായൂർ വച്ച് നടന്ന വിവാഹത്തിൽ 200 പവനിലേറെ സ്വർണാഭരണങ്ങളണിഞ്ഞ് നിൽക്കുന്ന ഗീതയുടെ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് സംഭവം വിവാദമായത്.

സാധാരീതിയിലുള്ള വിവാഹമാണ് നടന്നതെന്നും 50 പവൻ സ്വർണമാണ് മകൾക്ക് നൽകിയതെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം. 25 പവനോളം സ്വർണം ബന്ധുക്കൾ നൽകിയതാണെന്നും ബന്ധുക്കൾ നൽകുന്ന സമ്മാനം സ്വീകരിക്കാതിരിക്കാൻ കഴിയില്ലെന്നും ഗീത വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.

English summary
party warns geetha gopi mla for luxury marriage of daughter.
Please Wait while comments are loading...