ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഇനിയില്ല...കാരണം ആ പോസ്റ്റുകള്‍!! തന്നെ ചതിച്ചുവെന്ന് പാര്‍വതി!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ടി പാര്‍വതിയെന്ന പേരിലുള്ള തന്റെ ഫേസ്ബുക്ക് പേജ് ഒഴിവാക്കിയെന്നു നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി അറിയിച്ചു. തന്റെ അനുവാദമില്ലാതെ ഈ പേജില്‍ അഡ്മിന്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണിതെന്നും മാല പാര്‍വതി ടി എന്ന തന്‍റെ മറ്റൊരു പേജിലൂടെ പാര്‍വതി അറിയിച്ചു.

വെരിഫൈഡ് പേജ്

വെരിഫൈഡ് പേജ്

ടി പാര്‍വതിയെന്ന പേരില്‍ തനിക്കൊരു ഫേസ്ബുക്ക് പേജുണ്ടായിരുന്നു. അത് വെരിഫൈഡുമാണ്. റിച്ചി യേശുദാസെന്ന കുട്ടിയാണ് പേജ് മാനേജ് ചെയ്യാമെന്നും വെരിഫൈ ചെയ്യാമെന്നും തന്നെ അറിയിച്ചതെന്ന് പാര്‍വതി വിശദമാക്കി.

ഒടുവില്‍ സമ്മതിച്ചു

ഒടുവില്‍ സമ്മതിച്ചു

തനിക്കു താല്‍പ്പര്യമില്ലെന്ന് പല തവണ റിച്ചിയെ അറിയിച്ചിരുന്നു. ഒടുവില്‍ താന്‍ അതിനു സമ്മതം മൂളുകയായിരുന്നു. റിച്ചിയെ പേജിന്റെ അഡ്മിനാക്കുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ റിച്ചി ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

പ്രൊഫൈലില്‍ വരുന്നത് മാത്രം ഷെയര്‍ ചെയ്യാം

പ്രൊഫൈലില്‍ വരുന്നത് മാത്രം ഷെയര്‍ ചെയ്യാം

പ്രൊഫൈലില്‍ വരുന്നത് മാത്രമേ ഷെയര്‍ ചെയ്യാവൂയെന്ന് റിച്ചിയോട് താന്‍ പറഞ്ഞിരുന്നു. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങള്‍ പ്രൊഫൈലില്‍ മാത്രം മതിയെന്നും അറിയിച്ചു. വരുന്ന കമന്റുകള്‍ക്കു മറുപടി കൊടുക്കുന്നതിനാല്‍ പ്രൊഫൈലിലാണെങ്കില്‍ തനിക്കൊരു നിയന്ത്രണമുണ്ടാവുമെന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

സരിതാ നായരുടെ പോസറ്റ്

സരിതാ നായരുടെ പോസറ്റ്

ദിലീപ് വിഷയത്തിലും സരിതാ നായരുടെയും പോസ്റ്റുകള്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തതായി കാണപ്പെട്ടു. വിനു ജനാര്‍ദ്ദനന്‍ പറഞ്ഞാണ് ദിലീപ് വിഷയത്തില്‍ പോസ്റ്റുണ്ടെന്ന് അറിഞ്ഞത്. താന്‍ നോക്കിയപ്പോള്‍ പോസ്റ്റ് കണ്ടില്ല. സരിതയുടെ പോസ്റ്റ് സുനില ശശിധരന്‍ പറഞ്ഞാണ് അറിഞ്ഞത്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് കിട്ടിയപ്പോഴേക്കും പോസ്റ്റ് പേജില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

കാരണം അന്വേഷിച്ചു

കാരണം അന്വേഷിച്ചു

അഡ്മിനായ സിഎസ് ധനഞ്ജയ് ആണ് ഈ ഫ്രോഡ് വേല ചെയ്തതെന്ന് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. താന്‍ വിളിച്ചപ്പോള്‍ അറിയാതെ പറ്റിയതാണെന്നായിരുന്നു മറുപടി.

ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു

ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു

തന്റെ അറിവില്ലാതെ ഇത്തരം പോസ്റ്റുകളും മറ്റും ഇടുന്നത് കുഴപ്പത്തിലാക്കുമെന്ന് മനസ്സിലാക്കിയതിനാല്‍ പേജ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

വിശ്വസിക്കുന്നവരെ ചതിക്കരുത്

വിശ്വസിക്കുന്നവരെ ചതിക്കരുത്

പ്രൊമോട്ട് ചെയ്തു കൊടുക്കാന്‍ ഏറ്റെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം തനിക്കു മനസ്സിലാവും. പക്ഷെ നിങ്ങളെ വിശ്വസിച്ചരെ ബോധപൂര്‍വം ചതിക്കുന്നത് തെറ്റാണ്. ഇവരെ അഡ്മിനുകളാക്കി മുന്നോട്ട്‌പോവാന്‍ കഴിയാത്തതു കൊണ്ട് പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന് പാര്‍വതി അറിയിച്ചു.

English summary
Actress, social activist T parvathi says her official facebook page removed
Please Wait while comments are loading...