പാര്‍വ്വതിക്ക് മാത്രമോ ഈ പ്രാധാന്യം? പ്രിന്റോയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് കൊലപ്പുള്ളിയെ പോലെയെന്ന്

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: നടി പാര്‍വ്വതിയെ അധിക്ഷേപിച്ചു എന്ന കേസിലാണ് തൃശൂര്‍ സ്വദേശിയായ പ്രിന്റോ ചിറ്റിലപ്പിള്ളിയെ പോലീസ് അറസ്റ്റ് ചെയ്തത്. വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവം ആയിരുന്നു ഇത്. പ്രിന്റോയ്ക്ക് ശേഷം മറ്റൊരാളേയും പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പോലീസിന്റെ നടപടികള്‍ ചില വിവാദങ്ങള്‍ക്ക് കൂടി വഴിവച്ചിരിക്കുകയാണ് ഇപ്പോള്‍. നടി പാര്‍വ്വതിയുടെ കാര്യം ആയതുകൊണ്ട് മാത്രമാണ് പോലീസിന് ഇത്ര ശുഷ്‌കാന്തി എന്നാണ് ആരോപണം. സമാനമായ മറ്റ് പരാതികളില്‍ ഇങ്ങനെ അറസ്റ്റോ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും കുറവല്ല.

തെറിയ്ക്ക് ജോലി! പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത കസബ നിര്‍മ്മാതാവിനെ പൊരിച്ച് കടുക് വറുത്തു!!!

ഒരു കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് പ്രിന്റോ ആരോപിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

തന്നെ പോലീസ് അറസ്റ്റ് ചെയ്തത് വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു എന്നാണ് പ്രിന്റോയുടെ ആരോപണം. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു പോലീസ് പ്രിന്റോയെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്.

 കൊലക്കേസ് പ്രതിയേക്കാള്‍

കൊലക്കേസ് പ്രതിയേക്കാള്‍

കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതുപോലെ ആയിരുന്നു തന്നെ അറസ്റ്റ് ചെയ്തത് എന്ന് പ്രിന്റോ ആരോപിക്കുന്നുണ്ട്. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും പ്രിന്റോ ആരോപിക്കുന്നുണ്ട്.

 ജാമ്യത്തിന്റെ കാര്യം

ജാമ്യത്തിന്റെ കാര്യം

ഒരു ദിവസം മാത്രമായിരുന്നു പ്രിന്റോയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. ആദ്യ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം ജാമ്യം എടുക്കാന്‍ ആളെത്തി. അല്ലായിരുന്നെങ്കില്‍ ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നേനെ എന്നാണ് പറയുന്നത്.

മോശമായി ഒന്നും പറഞ്ഞിട്ടില്ല

മോശമായി ഒന്നും പറഞ്ഞിട്ടില്ല

പാര്‍വ്വതിയെ കുറിച്ച് മോശമായ രീതിയില്‍ കമന്റുകള്‍ ഒന്നും ഇട്ടിട്ടില്ലെന്ന് പ്രിന്റോ പറഞ്ഞതായാണ് മനോരമ ഓണ്‍ലൈനിലെ വാര്‍ത്ത. തന്റെ മേല്‍ ചുമത്തപ്പെട്ട ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് എന്ന ആക്ഷേപവും പ്രിന്റോ ഉന്നയിക്കുന്നുണ്ട്.

 തനിക്കെതിരേയും

തനിക്കെതിരേയും

പാര്‍വ്വതിക്കെതിരെ പ്രതികരിച്ചു എന്ന് പറഞ്ഞ്, തന്റെ കമന്റിന് താഴെ വന്ന് പലരും മോശമായി സംസാരിച്ചിരുന്നു എന്നും പ്രിന്റോ പറയുന്നുണ്ട്. എന്നാല്‍ പോലീസ് അതൊന്നും പരിശോധിച്ചില്ലെന്നും പാര്‍വ്വതിക്കെതിരെ തിരിഞ്ഞവരെ മാത്രമാണ് തിരഞ്ഞ്പിടിക്കുന്നത് എന്നും പ്രിന്റോ ആരോപിക്കുന്നുണ്ട്.

കേസ് നില്‍ക്കില്ലേ...

കേസ് നില്‍ക്കില്ലേ...

സെക്ഷന്‍ 67 എ പ്രകാരം ആയിരുന്നു പ്രിന്റോയ്‌ക്കെതിരെ കേസ് എടുത്തത്. അശ്ലീല ചുവയുള്ള പ്രയോഗം നടത്തി എന്ന ആരോപണത്തില്‍ ആണ് ഇത്. എന്നാല്‍ പ്രിന്റോയുടെ കാര്യത്തില്‍ ഈ കേസ് നിലനില്‍ക്കില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

പോലീസിനെതിരെ

പോലീസിനെതിരെ

പാര്‍വ്വതിയുടെ കേസില്‍ സത്വര നടപടികള്‍ സ്വീകരിച്ച സൈബര്‍ സെല്ലിനെതിരേയും ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആയിരക്കണക്കിന് പരാതികളില്‍ ഒരു നടപടിയും സ്വീകരിക്കാതെ ഇരിക്കുന്ന സൈബര്‍ സെല്‍ എന്തുകൊണ്ട് പാര്‍വ്വതിയുടെ കാര്യത്തില്‍ മാത്രം ഇത്രയും ശുഷ്‌കാന്തി കാണിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം.

മറ്റൊരാള്‍ കൂടി

മറ്റൊരാള്‍ കൂടി

പാര്‍വ്വതിയെ അധിക്ഷേപിച്ച കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജന്‍ ആണ് അറസ്റ്റിലായിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആയിരുന്നു ഇയാളുടെ ഭീഷണി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Parvathy Controversy: What Printo Chittilappilly says about his arrest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്