കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യുടെ പരാതി തീര്‍ത്ത് മൂന്ന് നടിമാര്‍... ഇനി രക്ഷയില്ല, ദിലീപിന്റെ വിഷയം ചര്‍ച്ച ചെയ്‌തേ പറ്റൂ

  • By Desk
Google Oneindia Malayalam News

കൊച്ചി: അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ആരും പങ്കെടുത്ത് തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നതായിരുന്നു ദിലീപ് അനുകൂലികളുടെ ആരോപണം. അങ്ങനെ ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നേനെ എന്നായിരുന്നു ഇവരുടെ വാദം.

എന്താലായും ഇനി 'അമ്മ' ഭാരവാഹികള്‍ക്ക് നിശബ്ദമായി ഇരിക്കാന്‍ ആവില്ല. ഡബ്ല്യുസിസിയിലും അമ്മയിലും അംഗങ്ങളായ മൂന്ന് പ്രമുഖ നടിമാരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം സംഘടന വീണ്ടും ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ട് നടി പാര്‍വ്വതി ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യം. അതിനും ഇപ്പോള്‍ മറുപടി കിട്ടിക്കഴിഞ്ഞിരിക്കുന്നു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ ചേര്‍ന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരിക്കുന്നത്. ഡബ്ല്യുസിസി ആ കത്ത് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

ഇടവേള ബാബുവിന്

ഇടവേള ബാബുവിന്

പ്രിയ സര്‍,

കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMA യുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ.

ഞെട്ടിപ്പിക്കുന്ന വസ്തുത

ഞെട്ടിപ്പിക്കുന്ന വസ്തുത

അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

അമ്മയുടെ നിലപാടിന് വിരുദ്ധം

അമ്മയുടെ നിലപാടിന് വിരുദ്ധം

കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.

വാഗ്ദാനം പാലിക്കണം

വാഗ്ദാനം പാലിക്കണം

ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

എന്തുകൊണ്ട് പങ്കെടുത്തില്ല

എന്തുകൊണ്ട് പങ്കെടുത്തില്ല

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്രത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷയങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പരിഗണിക്കേണ്ട വിഷയങ്ങള്‍

പരിഗണിക്കേണ്ട വിഷയങ്ങള്‍

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും

2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍

3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്

4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

ഉടന്‍ യോഗം വിളിക്കണം

ഉടന്‍ യോഗം വിളിക്കണം

കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ

A M M A അംഗങ്ങളായ,

രേവതി ആശാ കേളുണ്ണി

പത്മപ്രിയ ജാനകിരാമന്‍

പാര്‍വതി തിരുവോത്ത്

ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് വിമണ്‍ ഇനി സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കത്ത്

English summary
Parvathy, Revathy and Padmpriya writes letter to AMMA to call emergency meeting on Dileep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X