കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ല; ബര്‍ത്ത് പൈലിങ് ഉദ്ഘാടനം ജൂണ്‍ ഒന്നിന്, സിഎജി റിപ്പോര്‍ട്ട്?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. അതിനുശേഷമുള്ള നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

 ഉദ്ഘാടനം പിണറായി വിജയന്‍ നിര്‍വ്വഹിക്കും

ഉദ്ഘാടനം പിണറായി വിജയന്‍ നിര്‍വ്വഹിക്കും

ജൂണ്‍ ഒന്നിന് ബര്‍ത്ത് പൈലിങ്ങ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി കടംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും

പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും

വിഴിഞ്ഞം കരാറിനെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ട് അതീവഗൗരവമുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

 കരാര്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടി ഭരണകാലത്ത്

കരാര്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടി ഭരണകാലത്ത്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെതിരെ സിഎജി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

 സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധം

സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധം

സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 അദാനിയുടെ ലാഭം കോടികള്‍

അദാനിയുടെ ലാഭം കോടികള്‍

കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

 ഒഹരിഘടനയിലെ മാറ്റം

ഒഹരിഘടനയിലെ മാറ്റം

ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

 കാലാവധി അട്ടിമറിച്ചു

കാലാവധി അട്ടിമറിച്ചു

തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?കൂടുതല്‍ വായിക്കാം

'എന്റെ കൈയിലിരിക്കുമ്പോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത് തന്നെ'യാണ്! ദുല്‍ഖറിലെ അച്ഛന്‍..കൂടുതല്‍ വായിക്കാം

English summary
Minister Kadakampally Surendran's comment about Vizhinjam port project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X