• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യക്ക് നേരെ നടുറോഡില്‍ 'സദാചാര' ആക്രമണം... രക്ഷയായത് പോലീസ് മാത്രം; കാമവെറി തീര്‍ക്കാന്‍ വരേണ്ട

  • By രശ്മി നരേന്ദ്രൻ

തിരുവനന്തപുരം: കൊച്ചി മെട്രേയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ജോലി നല്‍കി ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ട്രാന്‍സ് ജെന്‍ഡര്‍ നയം പോലും രൂപീകരിച്ച നാട്. പക്ഷേ അതൊന്നും നാട്ടുകാരുടെ വിഷയമല്ലെന്ന് പറയേണ്ടിവരും. അത്രയ്ക്കും വിലകെട്ട സമൂഹമായി കേരളം മാറുകയാണ് എന്നാണ് തിരുവനന്തപുരത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

സ്വാമിയുടെ ലിംഗം പോയ വഴി...!!! നിർണായക വെളിപ്പെടുത്തൽ...!! എല്ലാം ഉറക്കത്തിൽ സംഭവിച്ചു...!!!

വീട്ടമ്മയെയും മകളെയും കൊലപ്പെടുത്താന്‍ കാരണം....അയാള്‍ എല്ലാം വെളിപ്പെടുത്തി!! സിനിമയെ വെല്ലും!!

'എന്റെ കൈയിലിരിക്കുമ്പോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത് തന്നെ'യാണ്! ദുല്‍ഖറിലെ അച്ഛന്‍

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും, നടിയും നര്‍ത്തകിയും എല്ലാം ആയ സൂര്യ അഭിയെ നടുറോഡില്‍ വച്ചാണ് ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. അതും തലസ്ഥാന നഗരിയിലെ പിഎംജിയില്‍ വച്ച്. കണ്ടു നിന്നവര്‍ വെറും കാഴ്ചക്കാരായപ്പോള്‍ രക്ഷയായത് പോലീസ് മാത്രമായിരുന്നു.

ഏറ്റവും ദു:ഖമുണ്ടായിക്കിയ സംഭവം

തന്റെ ജീവിതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ദു:ഖമുണ്ടാക്കിയ സംഭവം എന്നാണ് സൂര്യ ഇതേ കുറിച്ച് പറയുന്നത്. പിഎംജിയില്‍ ബസ് കാത്ത് നില്‍ക്കവേ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒച്ചവച്ച് അലറി

ഒരുപാട് പേര്‍ ബസ് കാത്ത് നില്‍ക്കുന്ന, തിരക്കുള്ള സ്ഥലമാണ് പിഎംജി. സൂര്യക്ക് നേരെ മൂന്ന് ക്രിമിനലുകള്‍ ആക്രമിക്കാന്‍ അടുക്കുമ്പോള്‍ അത് തടയാന്‍ നാട്ടുകാര്‍ ആരും തന്നെ മുന്നോട്ട് വന്നില്ല. സൂര്യ ഒച്ച് വച്ച് അലറുന്നുണ്ടായിരുന്നു.

പോലീസ് എത്തി

സൂര്യ ബഹളം വച്ചപ്പോള്‍ പട്രോളിങ്ങിന് വന്ന പോലീസ് സംഘമാണ് രക്ഷയ്ക്കായി ഓടിയെത്തിയത്. പക്ഷേ അപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സമൂഹത്തിന് നേരെ കാര്‍ക്കിച്ച് തുപ്പുന്നു

തന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസുകാര്‍ക്ക് സൂര്യ നന്ദി പറയുന്നുണ്ട്. ഒരു സ്ത്രീയായ തന്നെ ആക്രമിച്ചിട്ടും നോക്കി നിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ച് തുപ്പുന്നു എന്നും സൂര്യ പറയുന്നു.

ലൈംഗിക വൃത്തി

താന്‍ ലൈംഗിക വൃത്തി ചെയ്തി ജീവിക്കുന്ന ആളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിക്കോളൂ എന്നാണ് സൂര്യ പറയുന്നത്. മാന്യമായി അധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്.

കാമവെറി തീര്‍ക്കാന്‍

കാമവെറി തീര്‍ക്കാന്‍ അതുകൊണ്ട് തന്നെ ആരും തന്റെ അടുത്തേക്ക് വരേണ്ടെന്ന് സൂര്യ പറയുന്നു. 'നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോട് തന്നെ ചോദിക്ക്... ചിലപ്പോ നടക്കും' രോഷാകുലയായ സൂര്യയുടെ പ്രതികരണം ഇങ്ങനെയാണ്.

കൈയ്യിന്റെ ചൂടറിയും

ഒറ്റയ്ക്കായിപ്പോയ സ്ത്രീ എത്ര ദുര്‍ബലയാണെന്ന് താന്‍ മനസ്സിലാക്കുന്നു എന്നും സൂര്യ പറയുന്നുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തി ചെയ്തു ജീവിച്ചിരുന്നു എന്നത് പഴങ്കഥയാണ്. ഇപ്പോള്‍ അതും പറഞ്ഞ് ചെന്നാല്‍ കൈയ്യിന്റെ ചൂടറിയും... കേട്ടോ നെറികെട്ട സമൂഹമേ- സൂര്യ പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇതാണ് സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ്

കേരളത്തിലെ അറിയപ്പെടുന്ന ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആണ് സൂര്യ. നടിയും നര്‍ത്തകിയും ആണ്.

പതിവ് സംഭവം

കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് നേര്‍ക്കുള്ള ആക്രമണം ഇപ്പോള്‍ പതിവ് സംഭവം ആയിരിക്കുകയാണ്. പലപ്പോഴും പോലീസും അധികൃതരും പോലും ഇവര്‍ക്ക് നേരെ തിരിയാറുണ്ട്.

English summary
Transgender activist Surya attacked at Thiruvananthapuram, while people just turned witnesses. Finally police came and helped her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X