Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ അവധി: കനത്ത മഴ തുടരുന്നു, പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.

'തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ബുധനാഴ്ച) അവധിയായിരിക്കും. ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും' ജില്ലാ കളക്ടർ വ്യക്തമാക്കി.

school-holiday-

അതേസമയം, അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു (ജൂലൈ 30) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വയനാട് ഉുരുള്‍പൊട്ടല്‍: വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറേക്ടറേറ്റിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായെടുക്കണം. ആവശ്യമെങ്കിൽ താത്ക്കാലികമായി ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകി. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണം. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായമായി കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. മലയോര മേഖലയിൽ ഉൾപ്പെടെ എത്തിച്ചേരാൻ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലൻസിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും പകർച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അതോടൊപ്പം തന്നെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണു സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+