മഴ പെയ്താല്‍ കയറിക്കിടക്കാന്‍ വീടില്ല..! ഇരട്ടച്ചങ്കുള്ള സഖാവിന്റെ കരളലിയിച്ച് കുഞ്ഞുപെണ്‍കുട്ടി..!!

  • By: Anamika
Subscribe to Oneindia Malayalam

കട്ടപ്പന: പട്ടയമേളയുടെ ഉദ്ഘാടനത്തിന് കട്ടപ്പനയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ പലപല ആവശ്യങ്ങളുമായി എത്തിയത് അനേകം പാവങ്ങളാണ്. നിവേദനം സ്വീകരിച്ചും നടക്കുമെന്നുറപ്പുള്ള കാര്യങ്ങളില്‍ ഉറപ്പ് പറഞ്ഞും അല്ലാത്തവരോട് കാര്യങ്ങള്‍ തുറന്ന് തന്നെ പറഞ്ഞും നാട്യങ്ങളില്ലാതെ പിണറായി. അതിനിടയിലാണ് ഒരു കുഞ്ഞുപെണ്‍കുട്ടി തന്റെ ഏറ്റവും വലിയ സങ്കടവുമായി ഇരട്ടച്ചങ്കുള്ള പിണറായി സഖാവിന്റെ മുന്നിലെത്തിയത്.

ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും..!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും..!!

ജയലളിതയെ കൊന്നത് പനീര്‍ശെല്‍വം..!! ഉന്നമിട്ടത് മുഖ്യമന്ത്രിക്കസേര..!! നടുക്കുന്ന വെളിപ്പെടുത്തല്‍..!

സങ്കടവുമായി മുഖ്യമന്ത്രിക്ക് മുന്നിൽ

പതിനൊന്നു വയസ്സുകാരി അനൂപയാണ് കട്ടപ്പനയിലെ പട്ടയമേളില്‍ മുഖ്യമന്ത്രിയുടെ കരളലിയിച്ചത്. സിപിഎമ്മിനെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയിരിക്കുന്ന നേതാവും അണികള്‍ ഇരട്ടച്ചങ്കനെന്ന് വിളിക്കുന്ന ആളുമായ വ്യക്തിയാണ് തന്റെ മു്ന്നിലെന്ന അറിവോ ആശങ്കയോ ആ കുഞ്ഞുപെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല.

കയറിക്കിടക്കാന്‍ ഒരു വീട്

അതുകൊണ്ടുതന്നെ സങ്കോചമൊന്നും ഇല്ലാതെ അവള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ചെന്നു നിന്നു. തന്റെ ആവശ്യം പറഞ്ഞു. തനിക്ക് കയറിക്കിടക്കാന്‍ ഒരു വീട് വേണം. പറയുമ്പോള്‍ ആ കുഞ്ഞ് വിതുമ്പുന്നുണ്ടായിരുന്നു. വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

എല്ലാം ശരിയാക്കാം

കേരളം കണ്ട ഏറ്റവും കാര്‍ക്കശ്യക്കാരനായ രാഷ്ട്രീയ നേതാവ് ആ കുഞ്ഞുപെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ചു. പിണറായിയുടെ മുഖത്ത് അപൂര്‍വ്വമായി മാത്രം കാണാറുള്ളതെന്ന് വിമര്‍ശിക്കുന്ന ആ പുഞ്ചിരിയോടെ തോളത്ത് തട്ടി അവളെ ആശ്വസിപ്പിച്ചു. നിന്റെ വീടിന്റെ കാര്യമല്ലേ..നമുക്ക് ശരിയാക്കാമെന്നുറപ്പും നല്‍കി.

കഷ്ടപ്പാടിൽ കുടുംബം

കൊച്ചുതോവാള കുന്നേല്‍ ഷാജി-ബീന ദമ്പതികളുടെ മകളാണ് അനൂഷ. അമ്മയ്ക്കും ചേച്ചി അമലയ്ക്കും ഒപ്പമാണ് അനൂഷ കട്ടപ്പനയിലെ പട്ടയമേളയില്‍ മുഖ്യമന്ത്രിക്ക് നിവേദം നല്‍കാനെത്തിയത്. അനൂപയുടെ അച്ഛന്‍ ഷാജി കൂലിപ്പണിക്കാരനാണ്. അമ്മ ആശ വര്‍ക്കറാണ്.

നേരിട്ട് പറയാൻ മോഹം

മുഖ്യമന്ത്രിക്ക് ആദ്യം നിവേദനം കൈമാറിയെങ്കിലും തിരക്ക് കാരണം സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിയോട് നേരിട്ട് പറയണം വീടിന്റെ കാര്യമെന്ന് അനൂഷയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ഒറ്റയ്ക്ക് സ്‌റ്റേജിലേക്ക് നടന്നു കയറി, കാര്യം അങ്ങ് അവതരിപ്പിക്കുകയായിരുന്നു.

ചോർന്നൊലിക്കുന്ന വീട്

കട്ടപ്പന നഗരസഭ പതിനൊന്നാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇഷ്ടിക ഉപയോഗിച്ച് നിര്‍മ്മിച്ച ഷീറ്റുമേഞ്ഞ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് അനൂഷയടങ്ങുന്ന കുടുംബം. പലതവണ വീടിന് വേണ്ടി നഗരസഭയില്‍ അപേക്ഷിച്ചുവെങ്കിലും രാഷ്ട്രീയ വിരോധം മൂലം പരിഗണിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ദേശാഭിമാനിയാണ് അനൂഷയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
Pinarayi Vijayan inaugurated Pattaya Mela in Kattappana
Please Wait while comments are loading...