കെഎം എബ്രഹാമിന് പകരക്കാരൻ പോൾ ആന്റണി.. പുതിയ ചീഫ് സെക്രട്ടറി ജനുവരി ഒന്നിന് സ്ഥാനമേൽക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണി സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ കലാവധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തത്.

ജയനെ വിവാദം വിട്ടൊഴിയുന്നില്ല.. മകനെന്ന് അവകാശപ്പെട്ട് മുരളി വീണ്ടും രംഗത്ത്

paul antony

കെഎം എബ്രഹാമിന് ശേഷം ഡോ. എകെ ദുബൈ, അരുണ്‍ സുന്ദര്‍രാജന്‍ എന്നിവരുടെ പേരുകളാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ഇവര്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് പോള്‍ ആന്റണിയെ പരിഗണിച്ചിരിക്കുന്നത്. നളിനി നെറ്റോ വിരമിച്ച ഒഴിവിലാണ് കെഎം എബ്രഹാം ചീഫ് സെക്രട്ടറിയായത്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കെഎം എബ്രഹാം. ദീര്‍ഘകാലത്തോളം ധനവകുപ്പിന്റെ ചുമതല വഹിച്ച ശേഷമാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. നാല് മാസത്തെ സേവനത്തിന് ശേഷമാണ് കെഎം എബ്രഹാം വിരമിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Paul Antony IAS to be appointed as new Chief Secretary of the State

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്