പയ്യന്നൂർ എന്ന ചെങ്കോട്ടയുടെ അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു. കാലം അവർക്ക് മാപ്പ് നൽകില്ല';ടി സിദ്ധിഖ്
വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കവെ വിഷയത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎൽഎ ടി സദ്ധിഖ്. രക്തസാക്ഷി ഫണ്ടും പാർട്ടി ഫണ്ടും എല്ലാം അടിച്ചു മാറ്റുന്ന, അഴിമതി മുഖമുദ്രയാക്കിയ ഒരു കൂട്ടം നേതാക്കൾ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും. "ഭയം" അതൊന്നു മാത്രമാണ് അണികളെ നിശബ്ദരാക്കുന്നതെന്നും അദ്ദേഹം ഫേസ്ബിക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം
'പ്രതിഷേധം ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് സിപിഎം ഇതുവരെ അംഗീകരിച്ചിട്ടില്ല. പയ്യന്നൂരിൽ കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധ ജാഥ സിപിഎം ആക്രമിക്കുകയും പോലീസ് സൗകര്യം ചെയ്ത് കൊടുക്കുകയും പോരാത്തതിന് ഇനി പ്രതിഷേധിച്ചാൽ തീർത്ത് കളയും എന്ന ഏരിയാ സെക്രട്ടറിയുടെ ഭീഷണിയും. അധികാരത്തിന്റെ അഹന്തയിൽ എന്തുമാകാം എന്ന നില വന്നിരിക്കുന്നു. രക്തസാക്ഷിയുടെ ചോരയ്ക്ക് വിലയിട്ടവരെ സ്വന്തം പാർട്ടിക്കാർ തന്നെ ചോദ്യം ചെയ്യുമ്പോൾ എതിർ പാർട്ടിക്കാരെ ആക്രമിച്ച് പരിഹാരം കാണാൻ കഴിയുമോ?

പയ്യന്നൂരിലെ ചുവപ്പ് മായുമ്പോൾ..! 2016 ജൂലൈ 11. പയ്യന്നൂർ കുന്നരുവിലെ ആ വീടിന്റെ മുറ്റത്ത് ഇന്നും ഉണങ്ങാത്ത ചോരപ്പാടുകളുണ്ട്. സ്വന്തം ഭാര്യയുടെയും പിഞ്ചുമക്കളുടെയും കൺമുന്നിലിട്ടാണ് ആർ.എസ്.എസുകാർ സി.വി. ധനരാജ് എന്ന പാർട്ടിയുടെ ഉശിരുള്ള സഖാവിനെ വെട്ടിവീഴ്ത്തിയത്. ആ നിമിഷം അദ്ദേഹം നിരായുധനായിരുന്നു. കയ്യിലൊരു ആയുധവുമില്ലെങ്കിലും, നെഞ്ചുനിറയെ പാർട്ടി സ്‌നേഹവും അചഞ്ചലമായ ധൈര്യവും മാത്രമായിരുന്നു ആ സഖാവിന്റെ കൈമുതൽ. പാർട്ടി പറഞ്ഞാൽ ജീവൻ കൊടുക്കാൻ മടിയില്ലാത്ത, എതിരാളികളുടെ കണ്ണിൽ നോക്കി നട്ടെല്ല് നിവർത്തി നിന്ന ധനരാജ് എന്ന പോരാളിക്ക് ലഭിച്ച പ്രതിഫലം എന്താണ്?
ഒരു രക്തസാക്ഷിക്ക് പാർട്ടി നൽകുന്ന ഏറ്റവും വലിയ ആദരം അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നതാണ്. എന്നാൽ പയ്യന്നൂരിൽ സംഭവിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഞ്ചനയാണ്. ധനരാജിന്റെ പിടയുന്ന ജീവന്റെ വിലയായി, അനാഥമായ ആ കുടുംബത്തിന്റെ കണ്ണീരിന്റെ വിലയായി പിരിച്ചെടുത്ത പണം. പാർട്ടിക്ക് വേണ്ടി പിടഞ്ഞ് വീണ് മരിച്ചവന്റെ ചോരപ്പണം. ആ പണം പോലും കട്ടെടുത്തവരോട് പൊറുക്കാൻ കമ്മ്യൂണിസ്റ്റ് മനസ്സാക്ഷിക്ക് എങ്ങനെ കഴിയും? ധനരാജിന്റെ രക്തസാക്ഷിത്വത്തെ വിറ്റു കാശാക്കിയവർ, പയ്യന്നൂരിൽ അവർ ധനരാജിനെ രണ്ടാമതും കൊലപ്പെടുത്തിയിരിക്കുന്നു. ആ ചോരമണക്കുന്ന നോട്ടുകൾ എണ്ണിവാങ്ങുമ്പോൾ, നിങ്ങളുടെ കൈകൾ വിറച്ചില്ലേ സഖാക്കളേ?
ഈ വഞ്ചനയ്‌ക്കെതിരെ ശബ്ദമുയർത്തിയ ഒരേയൊരു ശബ്ദം വി. കുഞ്ഞികൃഷ്ണന്റേതായിരുന്നു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന, സത്യസന്ധനായ ആ സഖാവ് പാർട്ടിയോട് ചോദിച്ചു: "നമ്മുടെ സഖാവിന്റെ ചോരപ്പണമല്ലേ ഇത്? ഇത് കട്ടെടുക്കാൻ എങ്ങനെ മനസ്സ് വന്നു?" എന്ന്. എന്നാൽ സംഭവിച്ചതോ? കള്ളനെ പിടിക്കുന്നതിന് പകരം, കള്ളന് കഞ്ഞിവെക്കുന്ന സമീപനമാണ് ഉന്നത നേതൃത്വം സ്വീകരിച്ചത്. സത്യം പറഞ്ഞ കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് പുറത്തായി; രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചവർ അധികാരത്തിന്റെ തണലിലും.
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് ഇന്നത്തെ പാർട്ടിയിൽ സ്ഥാനമില്ലെന്നതിന്റെ ജീവിക്കുന്ന തെളിവാണ് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടും പാർട്ടി ഫണ്ടും എല്ലാം അടിച്ചു മാറ്റുന്ന, അഴിമതി മുഖമുദ്രയാക്കിയ ഒരു കൂട്ടം നേതാക്കൾ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു. "ഭയം" അതൊന്നു മാത്രമാണ് അണികളെ നിശബ്ദരാക്കുന്നത്. "ഇനിയും തുറന്നു പറഞ്ഞാൽ ഞാനും ഒറ്റപ്പെടുമോ, ആക്രമിക്കപ്പെടുമോ" എന്ന ഭയം.
ഒന്ന് ഓർത്തോളൂ. പയ്യന്നൂർ എന്ന ചെങ്കോട്ടയുടെ അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു. ധനരാജിനെപ്പോലെയുള്ള സഖാക്കളുടെ ആത്മാവ് തേങ്ങുന്ന മണ്ണാണത്. ആദ്യവും അവസാനവും പാർട്ടി മാത്രമാണെന്ന് വിശ്വസിച്ച ഒരു സഖാവിന്റെ ചോരപ്പണം മോഷ്ടിച്ചവർക്ക് കാലം മാപ്പു നൽകില്ല. ഭയത്തിന്റെ മൂടുപടം മാറി ജനങ്ങൾ സ്വാതന്ത്ര്യത്തോടെ ചിന്തിച്ചു തുടങ്ങിയാൽ, ഇനിയും പുറത്തു വരാനിരിക്കുന്നത് ചീഞ്ഞു നാറുന്ന അഴിമതിക്കഥകളായിരിക്കും. അന്ന്, ധനരാജിന്റെ ചോര വീണ മണ്ണിൽ നിന്ന് തന്നെയാകും ഈ വഞ്ചകർക്കുള്ള മറുപടി ഉയരുക'
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications