Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈലജയും പിണറായിയും അല്ല; വോട്ട് വിഹിതത്തില്‍ കേമന്‍ മറ്റൊരാള്‍, വോട്ട് വാരിക്കൂട്ടിയവര്‍ 46 പേര്

കൊച്ചി: ഭരണത്തുടര്‍ച്ചയെന്ന റെക്കോര്‍ഡിനൊപ്പം ഭൂരിപക്ഷത്തിന്‍റെ കാര്യത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പ് കഴിഞ്ഞ് പോയത്. ഭൂരിപക്ഷത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ നിലവിലെ റെക്കോര്‍ഡ് കടന്നു. മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഭൂരിപക്ഷം അറുപതിനായിരം കടന്നപ്പോള്‍ ധര്‍മ്മടത്ത് അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയായിരുന്നു പിണറായി വിജയന്‍റെ വിജയം. കൂറ്റന്‍ വിജയം നേടിയ മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇത്തവണയുണ്ടായിട്ടുണ്ട്. 46 പേരാണ് എതിരെ മത്സരിച്ച രണ്ട് മുന്നണികളും ഒരുമിച്ച് നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് നേടി സഭയില്‍ എത്തിയിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരുമിച്ച് നേടിയതിനേക്കാള്‍

ഒരുമിച്ച് നേടിയതിനേക്കാള്‍

രണ്ടും മൂന്നും സ്ഥാനത്ത് വന്ന എതിരാളികള്‍ ഒരുമിച്ച് നേടിയതിനേക്കാള്‍ വോട്ടുകള്‍ നേടി വിജയച്ച 46 പേരില്‍ 30 പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. 16 പേരും യൂഡിഎഫില്‍ നിന്നും. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ പകുതിയിലേറെയും ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു. ശക്തമായ ത്രികോണ മത്സരം നടക്കുമ്പോള്‍ വോട്ടുകള്‍ ഭിന്നിച്ച് പോവേണ്ട സാഹചര്യങ്ങള്‍ എല്ലാം മറികടന്നാണ് ഇവര്‍ ഈ മികച്ച വിജയം കരസ്ഥമാക്കിയത്.

മാറുന്ന പാറ്റേണ്‍

മാറുന്ന പാറ്റേണ്‍

ഭരണ വിരുദ്ധവികാരത്തിന്‍റെ മൊത്തം ആനുകൂല്യം ഏക പ്രതിപക്ഷ കക്ഷിക്ക് മാത്രം ലഭിക്കുന്ന പതിവ് രീതിയായിരുന്നു കേരളത്തില്‍ മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ആ രീതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. പോൾ ചെയ്യപ്പെടുന്ന വോട്ടുകളിൽ 50% ഒറ്റയ്ക്കു നേടാൻ കെൽപ്പുള്ള സ്ഥാനാർഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ വരും കാലങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഭൂരിപക്ഷത്തില്‍ മുന്നിലാണെങ്കിലും

ഭൂരിപക്ഷത്തില്‍ മുന്നിലാണെങ്കിലും

പിണറായിയും ശൈലജയും ഭൂരിപക്ഷത്തില്‍ മുന്നിലാണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം നേടി വിജയിച്ച സ്ഥാനാര്‍ത്ഥി ഇരുവരുമല്ല, അത് പയ്യന്നൂരില്‍ നിന്നും വിജയിച്ച ടിഐ മധുസൂദനനാണ്. 62.49 ശതമാനം വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കെകെ ശൈലജയും എംഎം മണിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഷംസീര്‍ നാലാമതും എം വിജിന്‍ അഞ്ചാമതുമാണ്. പിണറായി വിജയന് 59.61 ശതമാനം വോട്ടാണ് ലഭിച്ചത്.

വോട്ട് വാരിക്കൂട്ടിയവര്‍

വോട്ട് വാരിക്കൂട്ടിയവര്‍

കാഞ്ഞങ്ങാട് നിന്ന് മത്സരിച്ച ഇ ചന്ദ്രശേഖരനും തൃക്കരിപ്പൂരില്‍ നിന്നും ജയിച്ച എം രാജശേഖരനും എതിരെ മത്സരിച്ച 2 മുന്നണികളുടെ സ്ഥാനാർഥികൾ ഒരുമിച്ചു നേടിയതിനേക്കാൾ കൂടുതൽ വോട്ടുനേടി വിജയിച്ചവരാണ്. ഇത്തരത്തില്‍ വിജയിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ.. പയ്യന്നൂർ- ടി.ഐ.മധുസൂദനൻ (93695), കല്യാശേരി- എം.വിജിൻ (88252), തളിപ്പറമ്പ്- എം.വി.ഗോവിന്ദൻ(92870).

മട്ടന്നൂർ– കെകെ ശൈലജ

മട്ടന്നൂർ– കെകെ ശൈലജ


ധർമ്മടം- പിണറായി വിജയൻ (95522), തലശ്ശേരി- എ എൻ.ഷംസീർ(81810), മട്ടന്നൂർ- കെകെ ശൈലജ (96129), പേരാമ്പ്ര- ടി.കെ.രാമകൃഷ്ണൻ(86023), ബാലുശേരി- കെഎം സച്ചിൻദേവ്(91839), എലത്തൂർ- എകെ ശശീന്ദ്രൻ (83639), ബേപ്പൂർ- പിഎ മുഹമ്മദ് റിയാസ് (82165), പൊന്നാനി- പി നന്ദകുമാർ (74668), പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ (75311)

ഉടുമ്പൻചോല, തരൂര്‍

ഉടുമ്പൻചോല, തരൂര്‍

തരൂർ- പിപി സുമോദ് (67744), ചിറ്റൂർ- കെ കൃഷ്ണൻകുട്ടി 984672), നെന്മാറ- കെ.ബാബു (80145), അലത്തൂർ- കെഡി പ്രസേനൻ(74653), ചേലക്കര- കെ രാധാകൃഷ്ണൻ (83415), ഗുരുവായൂർ- എൻകെ അക്ബർ (77072), കയ്പമംഗലം- ഇടി ടൈസൺ (73161), കളമശേരി- പി രാജീവ് (77141), ദേവികുളം- എ.രാജ (59049), ഉടുമ്പൻചോല- എംഎം മണി (77381).

പത്തനാപുരം, വൈക്കം

പത്തനാപുരം, വൈക്കം


വൈക്കം- സികെആശ- 71388, പത്തനാപുരം- കെബി ഗണേഷ്കുമാർ (67078), പുനലൂർ- പി.എസ്.സുപാൽ(80428), ഇരവിപുരം-എം നൗഷാദ്(71573), വർക്കല- വി.ജോയ് (68816), വാമനപുരം- ഡി കെ മുരളി (73137) എന്നിവരാണ് എല്‍ഡിഎഫില്‍ നിന്നും ഈ പട്ടികയില്‍ വരുന്നത്. ഇവര്‍ക്കെല്ലാം രണ്ടും മൂന്നും സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ച് നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചു.

യുഡിഎഫ് നിരയില്‍

യുഡിഎഫ് നിരയില്‍

യുഡിഎഫില്‍ നിന്നും ഈ പട്ടികയില്‍ വരുന്നത് പതിനാറ് പേരാണ്. ഇരിക്കൂർ- സജീവ് ജോസഫ് (76764) ,കൊണ്ടോട്ടി- ടി.വി.ഇബ്രാഹിം (80597), ഏറനാട്- പി.കെ.ബഷീർ (78076), വണ്ടൂർ- എ.പി.അനിൽകുമാർ (87415), മഞ്ചേരി- വി.എ.ലത്തീഫ് (78836), മലപ്പുറം- പി.ഉബൈദുല്ല (93166), വേങ്ങര- പി.കെ.കുഞ്ഞാലിക്കുട്ടി (70193), തിരൂരങ്ങാടി- കെ.പി.എ.മജീദ് (73499).

Recommended Video

cmsvideo
    രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?
    പിറവം, കോട്ടയം

    പിറവം, കോട്ടയം

    കോട്ടയ്ക്കൽ- കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ(81700). ∙അങ്കമാലി- റോജി എം.ജോൺ (71562). ആലുവ- അൻവർ സാദത്ത് (73703), പറവൂർ- വി.ഡി.സതീശൻ (82264), പിറവം- അനൂപ് ജേക്കബ്(85056), പാല- മാണി സി.കാപ്പൻ (69804), കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ (65401), കരുനാഗപ്പള്ളി- സി.ആർ.മഹേഷ് (93932)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+