ജോര്‍ജ്ജിന്റെ ആക്രമണം തീര്‍ന്നില്ല, ഇത്തവണ ഇര ബാബു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ഇപ്പോഴിതാ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേയും രംഗത്ത്. പതിവുപോലെ തന്റെ ബ്ലോഗ് ആയ എമര്‍ജിങ് ഫൈറ്റിലാണ് ഡോര്‍ജ്ജിന്റെ കുറിപ്പ്.
എക്‌സൈസ് മന്ത്രി കെ ബാബുവിനെ നോക്കു കുത്തിയാക്കിയാണ് സര്‍ക്കാരിന്റെ മദ്യംനയം രൂപീകരിച്ചതെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം. ജനങ്ങളെ മദ്യം കുടിപ്പിക്കുന്ന അബ്കാരി കച്ചവടക്കാരായി സര്‍ക്കാര്‍ മാറരുത്.

കരചരണാദികള്‍ ബന്ധനസ്ഥനാക്കപ്പെട്ട നല്ല മനുഷ്യന്‍ എന്നാണ് ബ്ലോഗ് കുറിപ്പിന്റെ തലക്കെട്ട്. ജീവിതത്തില്‍ ഇതുവരെ മദ്യം രുചിച്ച് നോക്കുകയോ കൈകൊണ്ട് തൊട്ടുനോക്കുകയോ പോലും ചെയ്യാത്ത ആളാണ് കെ ബാബു എന്ന് ജോര്‍ജ്ജ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. കേരളം മദ്യനിരോധിത മേഖലയായി മാറണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ബാബുവെന്നും അതിനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന നല്ല മനുഷ്യനാണ് അദ്ദേഹമെന്നും പിസി ജോര്‍ജ്ജ് പറയുന്നു. കെ ബാബുവിനെതിരെ പരിഹാസ ശരം എയ്തതാണിതെന്നും ചിലര്‍ പറയുന്നുണ്ട്.
മന്ത്രിയുടെ കൈകാലുകള്‍ കെട്ടി ആരൊക്കെയോ ചേര്‍ന്നാണ് മദ്യ നയം തീരുമാനിച്ചതെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം. അതിന് പിന്നിലെ ഉന്നതന്‍ ആരാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്.
പലര്‍ക്കും പലരോടും ഉള്ള കടപ്പാടുകളും ബാധ്യതകളും ചുമന്ന് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നതാകരുത് സംസ്ഥാനത്തിന്റെ മദ്യ നയമെന്നും പിസി ജോര്‍ജ്ജ് ഓര്‍മിപ്പിക്കുന്നു. പിസി ജോര്‍ജിന്റെ ബ്ലോഗ് വായിക്കാം...












Click it and Unblock the Notifications