കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തില്‍ കുടഞ്ഞിട്ടതിനാണ് പിസി ജോര്‍ജിന്റെ അറസ്റ്റ്: തുറന്നടിച്ച് ബ്രിട്ടാസ്

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന വാദം ഉന്നയിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ തുറന്നടിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തില്‍ കുടഞ്ഞിട്ടതിനാണ് പി സി ജോര്‍ജ് അറസ്റ്റിലായതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

jhon brittas

ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തില്‍ കുടഞ്ഞിട്ടതിനാണ് പിസി ജോര്‍ജ് അറസ്റ്റിലായത്. ഉടന്‍ വന്നു കേന്ദ്ര സഹ മന്ത്രിയുടെ പ്രസ്താവന - കേരളത്തില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ദളിത് നേതാവും ഗുജറാത്തിലെ
എം എല്‍ എയുമായ ജിഗ്‌നേഷ് മേവാനി പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഒരു ട്വീറ്റ് ഇടുന്നു. അങ്ങ് ദൂരെ ആസാമില്‍ ബിജെപി കേസ് ഫയല്‍ ചെയ്യുന്നു.

കിഴക്ക് നിന്ന് പശ്ചിമ ഭാഗത്തേക്കെത്തി ആസാം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലിലടച്ചു. ബാരപ്പെട്ട കോടതി അതിസൂക്ഷ്മമായി അരിച്ചുപെറുക്കിയിട്ടും കേസില്‍ ഒരു കഴമ്പും കാണാന്‍ കഴിയാത്തതുകൊണ്ട് ജാമ്യം നല്‍കി വിട്ടയച്ചു. ബിജെപി ഉണ്ടോ വിടുന്നു... മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലില്‍ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകള്‍ ചുമത്തിയാല്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു.

എന്തൊരു അഭിപ്രായസ്വാതന്ത്ര്യം! ഒന്ന് ശ്വാസം വിട്ടാല്‍ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികള്‍ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെയാണ് 11 ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിര്‍ത്തിക്കൊണ്ട് 'ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ' സൂക്ഷിക്കണം എന്ന് ഞാന്‍ ഓര്‍മിപ്പിച്ചത്- ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് നേരിട്ടെത്തി
പിന്തുണ നല്‍കുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവര്‍ത്തിച്ച പൊലീസിനു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി മുരളീധരന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് എ എ റഹീം എംപി പറഞ്ഞു.

'ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല?' - കുമ്മനം'ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല?' - കുമ്മനം

രാജ്യത്തിന്റെ മത സഹിഷ്ണുത തകര്‍ക്കാന്‍ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതമൈത്രി തകര്‍ക്കാനും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാര്‍ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്.
മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു.അദ്ദേഹം വര്‍ഗീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും എ എ റഹീം പറഞ്ഞു.

English summary
PC George Arrest: John Brittas MP against Union Minister V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X