• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദുർന്നടപ്പുകാരായ സ്ത്രീകൾ പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നു.. ജോര്‍ജിന്റെ നാവാട്ടം വീണ്ടും!

കന്യാസ്ത്രീക്കെതിരായ വിമര്‍ശനത്തില്‍ നിലപാട് തിരുത്താന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്ജ്. മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതിനാലാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിലാണ് പിസി ജോര്‍ജ്ജ് പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ചത്.

12 പ്രാവശ്യം പീഡിപ്പിക്കപ്പെട്ട് 13ാം തവണയാണ് അവര്‍ പീഡനത്തിന് ഇരയായതെന്നും ഇത്രയും കാലം അവരുടെ നാക്ക് എവിടെ പോയെന്നുമായിരുന്നു പിസിയുടെ അധിക്ഷേപം. പിസിയുടെ പരമാര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പരാമര്‍ശത്തില്‍ പിസിയോട് നേരിട്ട് ഹാജരാകാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് നിഷേധാത്മക നിലപാടാണ് ജോര്‍ജ്ജ് സ്വീകരിച്ചത്.

വേട്ടയാടുന്നു

വേട്ടയാടുന്നു

കേരള ജനപക്ഷം സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്‍ററില്‍ നടന്ന പരിപാടിയിലാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞത്. കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചു.

 ആടിനെ പേപ്പട്ടിയാക്കി

ആടിനെ പേപ്പട്ടിയാക്കി

ആടിനെ പട്ടിയാക്കുന്ന തന്ത്രമാണ് മാധ്യമങ്ങള്‍ പയറ്റുന്നത്, ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി അതിനെ ഓടിച്ചിട്ട് തല്ലാനാണ് മാധ്യമങ്ങള്‍ നോക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ ഇല്ലേങ്കിലും താന്‍ മുന്നോട്ടു പോകുമെന്ന് പിസി പറഞ്ഞു.

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷാ നിയമം സ്ത്രീകള്‍ക്ക് മാന്യത ഉണ്ടാക്കാന്‍ നല്‍കിയാത്. ദുര്‍നടപ്പുകാരായ ചില സ്ത്രീകള്‍ ഇത് പുരുഷന്‍മാരെ കുടുക്കാന്‍ ഉപയോഗിക്കും. ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണം.

തുടരും

തുടരും

ഇത്തരം കള്ളനാണയങ്ങള്‍ക്കെതിരായ പോരാട്ടം ഇനിയും തുടരും. തിരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടി ഒരു മുന്നണിയുടേയും ഭാഗമാകാതെ മൂന്ന് മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും ജോര്‍ജ്ജ് പറഞ്ഞു.

വിവാദ പ്രസ്താവം

വിവാദ പ്രസ്താവം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീയുടെ കന്യാകാത്വ പരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പിസി ജോര്‍ജ്ജ് പറഞ്ഞത്.കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു, കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്.

12 പ്രാവശ്യവും

12 പ്രാവശ്യവും

ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നും പിസി ജോര്‍ജ് ചോദിച്ചു. പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് പറഞ്ഞിരുന്നു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ് എന്നും പിസി പറയുന്നു.

 വൈദ്യ പരിശോധന

വൈദ്യ പരിശോധന

കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് അവഹേളിച്ചു. പീഡനം നടന്ന ദിവസം തന്നെ അവര്‍ കന്യക അല്ലാതെ ആയെന്നും പിസി പറഞ്ഞിരുന്നു.

പരിശുദ്ധകള്‍

പരിശുദ്ധകള്‍

മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് വെറുതേ വിട്ടില്ല. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നുമായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.

 പ്രതിഷേധം

പ്രതിഷേധം

ഇതോടെ പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധം കടുത്തെങ്കിലും വീണ്ടും കടുത്ത ആരോപണങ്ങളായിരുന്നു കന്യാസ്ത്രീക്കെതിരെ ജോര്‍ജ്ജ് ഉന്നയിച്ചത്.ചില അപപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളെ വളച്ചൊടിക്കാനാണ് ചിലര്‍ ഇവരുടെ ശ്രമം നടത്തുന്നതെന്നായിരുന്നു ജോര്‍ജ്ജ് പ്രതികരിച്ചത്.

 സാമ്പത്തിക ഉയര്‍ച്ച

സാമ്പത്തിക ഉയര്‍ച്ച

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അവരുടെ കുടുംബം വലിയ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു. ഇതിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് അവര്‍ വ്യക്തമാക്കണമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

lok-sabha-home

English summary
Pc george criticises media and nuns

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more