കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താൻ നിയമം പാലിക്കും'; പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി; അറസ്റ്റോ?

Google Oneindia Malayalam News

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻ എം എൽ എ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. മകൻ മകന്‍ ഷോണ്‍ ജോര്‍ജും പി സിക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നത്. താൻ നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബി ജെ പി നേതാക്കൾ പി സി ജോർജിന് പിന്തുണയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവർ അടക്കമുള്ള പ്രമുഖ നേതാക്കൾ സ്റ്റേഷൻ പരിസരത്ത് എത്തിയിട്ടുണ്ട്. അതേസമയം, പി ഡി പി പ്രവർത്തകർ പ്രതിഷേധവുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് പി ഡി പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യവും ഉണ്ടായി.

pc

പി സി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ മുൻ എം എൽ എയ്ക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു. തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്. ഇതോടെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

നിലവിൽ തിരുവനന്തപുരം സിറ്റി പോലീസ് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്. സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. അതേസമയം, വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് പി സി ജോർജിന്റെ മകൻ മകൻ ഷോൺ ജോർജ് രംഗത്ത് എത്തി.

വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിന് തയ്യാറായി ആണ് പി സി ജോർജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതെന്ന് മകൻ ഷോൺ ജോർജ് വെളിപ്പെടുത്തിയിരുന്നു. നിയമത്തെയും കോടതിയെയും അനുസരിക്കും. ഉടൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നു മകൻ പറഞ്ഞിരുന്നു. തിരുവനന്തപുരം കോടതിയുടേത് സ്വഭാവിക നടപടി മാത്രമാണ്. പിണറായിയുടെ പൊലീസിനെ പേടിക്കില്ല. അതുകൊണ്ട്, തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്കുളള യാത്രയിൽ നിന്ന് പിന്മാറില്ലെന്നും ഷോൺ ജോർജ് പ്രതികരിച്ചിരുന്നു. പി സി ജോർജിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു മകന്റെ പ്രതികരണം ഉണ്ടായത്.

കിരൺ കുമാറിന് ഇനി ജയിൽ വാസം; പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി; ഇന്നും പ്രതികരിച്ചില്ല !കിരൺ കുമാറിന് ഇനി ജയിൽ വാസം; പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി; ഇന്നും പ്രതികരിച്ചില്ല !

വിവാദ സംഭവങ്ങൾക്ക് പിന്നാലെ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം സത്യമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ആയിരുന്നു കോടതി ജാമ്യം റദ്ദാക്കിയത്. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. അതേസമയം, ആവിശ്യം ആണെങ്കിൽ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടികൾ ആരംഭിച്ചിരുന്നത്. വിവാദ സംഭവത്തിന് പിന്നാലെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ, മണിക്കൂറുകൾ കൊണ്ട് പി സി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. തുടർന്ന്, വെണ്ണലയില്‍ സമാന പ്രസംഗം നടത്തുകയായിരുന്നു.

സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

ഈ സംഭവത്തിന് പിന്നാലെ ആണ് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. കേസ് പരിഗണിച്ച കോടതിയ്ക്ക് മുമ്പാകം, പ്രോസിക്യൂഷന്‍ തെളിവുകൾ സഹിതം നൽകി. വിവാദ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു.

Recommended Video

cmsvideo
പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam

English summary
PC george hate speech case; PC George appeared at Palarivattom station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X